Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവി​െൻറ കൈവിരലുകൾ...

യുവാവി​െൻറ കൈവിരലുകൾ വെട്ടിമാറ്റിയ കേസിൽ നാലുപേർ അറസ്​റ്റിൽ

text_fields
bookmark_border
യുവാവി​െൻറ കൈവിരലുകൾ വെട്ടിമാറ്റിയ കേസിൽ നാലുപേർ അറസ്​റ്റിൽ
cancel
camera_alt

വി​ര​ലു​ക​ൾ വെ​ട്ടി​യെ​ടു​ത്ത​ കേസിൽ അറസ്​റ്റിലായവർ 

നെ​ടു​മ​ങ്ങാ​ട്‌: യു​വാ​വി​െൻറ കൈ​വി​ര​ലു​ക​ൾ വെ​ട്ടി​യെ​ടു​ത്ത സം​ഘ​ത്തി​ലെ നാ​ലു​പേ​ർ അ​റ​സ്​​റ്റി​ൽ. ച​ു​ള്ളി​മാ​നൂ​ർ ക​രി​ങ്ക​ട​യി​ലെ ലോ​ഡ്ജി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന മൊ​ട്ട​ക്കാ​വ് ത​ട​ത്ത​രി​ത്ത് സ​ജീ​റ മ​ൻ​സി​ലി​ൽ മു​നീ​റിെൻറ (30) ​മൂ​ന്ന് കൈ​വി​ര​ലു​ക​ളാ​ണ്​ തി​രു​വോ​ണ​നാ​ളി​ൽ വൈ​കീ​ട്ട് മൂ​ന്നി​ന്​ വെ​ട്ടി​മാ​റ്റി​യ​ത്.

സം​ഭ​വ​ത്തി​ൽ ചു​ള്ളി​മാ​നൂ​ർ ടോ​ൾ ജ​ങ്​​ഷ​ൻ വി.​വി.​ടി ഹൗ​സി​ൽ മു​ഹ​മ്മ​ദ് ഉ​നൈ​സ് (28), പ​ന​വൂ​ർ വെ​ങ്കി​ട്ട​ക്കാ​ല ചാ​വ​റ​ക്കോ​ണം എം.​ആ​ർ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ഷാ​ൻ (22), ചു​ള്ളി​മാ​നൂ​ർ ടോ​ൾ ജ​ങ്​​ഷ​ൻ വ​ലി​യ​വി​ള വീ​ട്ടി​ൽ മു​ബാ​റ​ക്ക് (25), ചു​ള്ളി​മാ​നൂ​ർ ടോ​ൾ ജ​ങ്​​ഷ​ൻ വ​ലി​യ​വി​ള വീ​ട്ടി​ൽ അ​ബ്​​ദു​ല്ല (24) എ​ന്നി​വ​രെ​യാ​ണ് വ​ലി​യ​മ​ല പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

തി​രു​വോ​ണ​നാ​ളി​ൽ മു​നീ​ർ വാ​ട​ക​ക്ക്​ താ​മ​സി​ച്ചി​രു​ന്ന ക​രി​ങ്ക​ട​യി​ലെ ലോ​ഡ്ജ് മു​റി​യി​ലെ​ത്തി ക​ത​ക് വെ​ട്ടി​പ്പൊ​ളി​ച്ച് ക​യ​റി​യ ഗു​ണ്ടാ​സം​ഘം മ​ർ​ദി​ക്കു​ക​യും കൈ​വി​ര​ലു​ക​ൾ വെ​ട്ടി​മാ​റ്റി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. മു​ഹ​മ്മ​ദ് ഷാ​നി​െൻറ വീ​ട്ടി​ൽ തി​രു​വോ​ണ​നാ​ളി​ൽ മു​നീ​ർ അ​തി​ക്ര​മി​ച്ചു​ക​യ​റി ​പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​തി​െൻറ വൈ​രാ​ഗ്യ​ത്തി​ൽ വൈ​കീ​ട്ട് മൂ​ന്നോ​ടെ മു​നീ​റി​നെ ആ​ക്ര​മി​ച്ച് കൈ​വി​ര​ലു​ക​ൾ വെ​ട്ടി​മാ​റ്റു​ക​യാ​യി​രു​ന്നെ​ന്ന്​ പൊ​ലീ​സ് അ​റി​യി​ച്ചു. മു​നീ​റും കൂ​ട്ട​രും ഷാ​നി​നെ വ​ധി​ക്കാ​ൻ 2019ല്‍ ​ശ്ര​മി​ച്ച​തി​ന് കേ​സ് നി​ല​വി​ലു​ണ്ട്. ഷാ​ൻ പാ​ലോ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ വ​ധ​ശ്ര​മ​ക്കേ​സി​ലും പ്ര​തി​യാ​ണെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arresttrivaNDRUM
Next Story