Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവന്യമൃഗങ്ങളെ...

വന്യമൃഗങ്ങളെ അപകടപ്പെടുത്തൽ; വനങ്ങളിൽ മിന്നൽ പരിശോധന

text_fields
bookmark_border
forest-land
cancel

കൽപറ്റ: മേപ്പാടി റേഞ്ച്​പരിധിയിൽ വരുന്ന തളിമല, അറമല, ലക്കിടി, കടച്ചിക്കുന്ന്, റിപ്പൺ, അട്ടമല, കള്ളാടി, പുൽപാറ ഭാഗങ്ങളിലും സ്വകാര്യ തോട്ടങ്ങളിലും വനം വകുപ്പ് ഉദ്യോഗസ്​ഥർ മിന്നൽ പരിശോധന നടത്തി. വന്യ മൃഗങ്ങളെ അപകടപ്പെടുത്തുന്ന തരത്തിൽ സ്​ഫോടക വസ്തുക്കളും കെണികളും തോട്ടങ്ങളിലും വനഭാഗങ്ങളിലും സ്​ഥാപിക്കുന്നവരെ കണ്ടെത്തുന്നതിനാണ് പരിശോധന.

ഇത്തരം കുറ്റകൃത്യങ്ങൾ കണ്ടെത്തിയിട്ടും വിവരം വനം വകുപ്പിനെ അറിയിക്കാത്ത പക്ഷം സ്​ഥലമുടമകളുടെ പേരിൽ നിയമ നടപടി സ്വീകരിക്കുമെന്ന് മേപ്പാടി റേഞ്ച്​ ഫോറസ്​റ്റ് ഓഫിസർ കെ. ബാബുരാജ് അറിയിച്ചു. പാലക്കാട് ഗർഭിണിയായ കാട്ടാന ദാരുണമായി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കിയത്.

ഡെപ്യൂട്ടി റേഞ്ച്​ ഫോറസ്​റ്റ് ഓഫിസർമാരായ പി.ബി. മനോജ്കുമാർ, കെ.പി. അഭിലാഷ്, സെക്​ഷൻ ഫോറസ്​റ്റ് ഓഫിസർമാരായ എം. മോഹൻദാസൻ, ബി.പി. രാജു എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിലായിരുന്നു പരിശോധന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsforest deptmalayalam newsWayanad Forest
News Summary - Forest cost search in Wayanad Forest Area -Kerala News
Next Story