കേന്ദ്ര തീരുമാനം വരുംമുമ്പെ ടിക്കറ്റ് ബുക്കിങ് തുടങ്ങി വിമാനക്കമ്പനികൾ
text_fieldsനെടുമ്പാശ്ശേരി: ആഭ്യന്തര സർവിസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഒരു തീരുമാനവും വ്യക്തമാക്കും മുേമ്പ വിമാന കമ്പനികൾ യാത്രാ ടിക്കറ്റ് ബുക്കിങ് തുടങ ്ങി. ഈ മാസം 15 മുതലുള്ള യാത്രയുടെ ടിക്കറ്റാണ് നൽകുന്നത്. ഇതുവഴി വിമാനക്കമ്പനികൾ വൻ തുക സമാഹരിക്കുന്നുണ്ട്.
അതേസമയം സർക്കാർ തീരുമാനം വരും മുമ്പ് തന്നെ ടിക്കറ്റ് വിൽപന തുടങ്ങിയത് നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടാണെന്നാണ് ആക്ഷേപം.
15 മുതൽ യാത്ര സാധ്യമായില്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് തീയതി മാറ്റിക്കൊടുക്കുമെന്നാണ് ട്രാവൽ ഏജൻസികൾക്ക് നൽകിയിട്ടുള്ള വിവരം. ട്രെയിനുകളും ബസുകളുമില്ലാതായതോടെ മുംബൈ, ബംഗളൂരു, തമിഴ്നാട് എന്നിവിടങ്ങളിൽ തങ്ങുന്ന നിരവധി മലയാളികൾ വിമാനടിക്കറ്റുകൾ ബുക്ക് ചെയ്ത് തുടങ്ങിയിട്ടുണ്ട്.
ലോക് ഡൗണിനെ തുടർന്ന് യാത്രചെയ്യാൻ കഴിയാതെ വന്നവർക്ക് ഇതുവരെ വിമാനക്കമ്പനികൾ ടിക്കറ്റ് തുക തിരികെ നൽകാൻ തയാറായിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
