പക്ഷിയിടിച്ചു; വിമാനം തിരിച്ചിറക്കി
text_fieldsതിരുവനന്തപുരം: ഉയരാന്‍ തുടങ്ങിയ വിമാനത്തില്‍ പക്ഷിയിടിച്ചതിനെത്തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഞായറാഴ്ച രാവിലെ എട്ടിന് 156 യാത്രക്കാരുമായി ദുൈബയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വേസ് വിമാനത്തിലാണ് പക്ഷിയിടിച്ചത്. റണ്‍വേയില്‍നിന്ന് വിമാനം പറന്നുയരാന്‍ തുടങ്ങിയതോടെയാണ് പക്ഷി വിമാനത്തിെൻറ ചിറകില്‍ ഘടിപ്പിച്ച ഫാനില്‍ ഇടിച്ചത്.
ഫാനിെൻറ േബ്ലഡ് മുറിഞ്ഞു. പൈലറ്റ് വിമാനം തിരിച്ചിറക്കണമെന്ന് ആവശ്യപ്പെട്ട് എയര്‍ട്രാഫിക് കണ്ട്രോള് റൂമിലേക്ക് അടിയന്തര സന്ദേശമയച്ചു. റണ്‍വേ സജ്ജമാെണന്ന് കാണിച്ച് കണ്ട്രോള് റൂമില്‍നിന്ന് സന്ദേശം എത്തിയതോടെ പൈലറ്റ് വിമാനം തിരിച്ചിറക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ദുൈബയിലേക്ക് കൊണ്ടുപോയി.
ഒരുമാസത്തിനുള്ളില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പക്ഷിയിടിച്ച് വിമാനത്തിന് കേടുപാട് പറ്റുന്നത് മൂന്നാം തവണയാണ്. പക്ഷിയിടിക്കുന്നത് തടയുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് വിമാനക്കമ്പനികള്‍ നേരത്തേതന്നെ എയര്‍പോര്‍ട്ട് അതോറിറ്റിയെ രേഖാമൂലം അറിയിച്ചിരുെന്നങ്കിലും തുടര്‍നടപടി ഇല്ലാത്ത അവസ്ഥയാണ്.
വിമാനങ്ങളുടെ ലാന്‍ഡിങ് ടേക്ക് ഓഫ് സമയങ്ങളില്‍ പക്ഷികളെ റണ്‍വേയുടെ ചുറ്റുംനിന്ന് ഓടിക്കുന്നതിനായി ബേഡ് കെയേഴ്സ് എന്ന പേരില്‍ ഇരുപതോളം ജോലിക്കാരുണ്ട്.
