കോഴിക്കോട്: സംസ്ഥാനത്ത് പുതിയ അഞ്ച് ആർ.ടി.ഒ ഓഫിസുകൾ കൂടി സെപ്റ്റംബർ 29ന് പ്രവർത്തനം ആരംഭിക്കും. ഇതോടെ കെ.എസ്.ആർ.ടി.സി സെക്ടർ ഉൾപ്പെെട സംസ്ഥാനത്ത് 86 ആർ.ടി ഓഫിസുകളായി.
2019 ഫെബ്രുവരിയിൽ പുതിയ ഏഴ് സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസുകൾ ആരംഭിക്കാനുള്ള സർക്കാർ ഉത്തരവിെൻറ അടിസ്ഥാനത്തിൽ ബജറ്റിൽ തുക വകയിരുത്തിയിരുന്നു. പത്തനാപുരം, വർക്കല, ചടയമംഗലം, കോന്നി, കൊണ്ടോട്ടി, ഫറോക്ക്, പയ്യന്നൂർ എന്നിവയായിരുന്നു അവ. കോന്നി, വർക്കല ഓഫിസുകളുടെ പ്രവർത്തനം ആരംഭിച്ചെങ്കിലും കോവിഡ് രൂക്ഷത മൂലം മറ്റ് അഞ്ച് ഓഫിസുകളുടെ ഉദ്ഘാടനം നടന്നിരുന്നില്ല.
പുതിയ ഓരോ ഓഫിസിലേക്കും ജോയൻറ് ആർ.ടി.ഒ, ഒരു എം.വി.ഐ, രണ്ട് എ.എം.വി.ഐ, ഹെഡ് ക്ലർക്ക്, സീനിയർ ക്ലർക്ക്, ക്ലർക്ക് എന്നിങ്ങനെ ഏഴ് തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. പത്തനാപുരം ആർ.ടി.ഒ രജിസ്റ്റർ നമ്പർ 80 ഉം വർക്കല 81, ചടയമംഗലം 82, കോന്നി 83, കൊണ്ടോട്ടി 84, ഫറോക്ക് 85, പയ്യന്നൂർ 86ഉം ആണ്. കോഴിക്കോട് ജില്ലയിൽ ഫറോക്ക് ഉൾപ്പെടെ ഇപ്പോൾ ഏഴ് ആർ.ടി.ഒ ഓഫിസുകളായി.