Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റു; പൊന്നാനിയിൽ യുവാവിന് ദാരുണാന്ത്യം

text_fields
bookmark_border
രണ്ടുപേർക്ക് പരിക്ക്
കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റു; പൊന്നാനിയിൽ യുവാവിന് ദാരുണാന്ത്യം
cancel

മലപ്പുറം: കടലില്‍ മത്സ്യബന്ധനത്തിന് പോയ യുവാവിന് ഇടിമിന്നലേറ്റ് ദാരുണാന്ത്യം. മത്സ്യത്തൊഴിലാളിയായ പൊന്നാനി മരക്കടവ് സ്വദേശി റാഫി (33) ആണ് മരിച്ചത്. ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റിരുന്നു റാഫിക്ക്. വള്ളത്തിലുണ്ടായിരുന്ന മറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. മുഹമ്മദ് കുട്ടി, അശ്റഫ് എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

ബുധനാഴ്ച വൈകീട്ടോടെയാണ് മത്സ്യബന്ധനത്തിനായി കടലിലേക്ക് ഇവർ പുറപ്പെട്ടത്. മത്സ്യത്തൊഴിലാളികള്‍ 'മസ്ജിദു നബവി' എന്ന ഫൈബര്‍ വള്ളത്തില്‍ നാലു പേരടങ്ങുന്ന സംഘമായിരുന്നു ഉണ്ടായിരുന്നത്. പൊന്നാനി ഹാര്‍ബറിന് സമീപത്തുന്ന് പുറപ്പെട്ട ഇവർക്ക് രാത്രിയില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആ സമയത്ത് പ്രദേശത്ത് ശക്തമായ ഇടിമിന്നലുണ്ടാവുകയും വള്ളത്തിലുണ്ടായിരുന്ന തൊഴിലാളികള്‍ക്ക് ഏല്‍ക്കുകയുമാണ് ഉണ്ടായത്.

അപകടം നടന്നയുടന്‍ കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ റാഫിയെയും പരിക്കേറ്റ മറ്റുള്ളവരെയും കരയിലെത്തിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ റാഫിയെ ഉടന്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായിരുന്നു. പിന്നീട്, തുടർ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. പരിക്കേറ്റ മറ്റ് രണ്ടു പേരും ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fisherman dies after being struck by lightning off Ponnani coast
Next Story