കെപ്കോയില്‍ തീപിടിത്തം
text_fieldsതീപിടിത്തത്തില്‍ കത്തിക്കരിഞ്ഞ ബോര്‍ഡുകളും ഇ.എല്‍.സി.ബിയും
വഞ്ചിയൂര്‍: പേട്ടയിലുള്ള കെപ്കോയുടെ കെട്ടിടത്തിനുള്ളില്‍ തീപിടിത്തം. വ്യാഴാഴ്ച പുലര്‍ച്ച 3.50നായിരുന്നു സംഭവം. കെട്ടിടത്തിനുള്ളിലെ റസ്റ്റോറന്റിനോട് ചേര്‍ന്നുള്ള പാചകവാതക സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്ന സ്റ്റോറിനു സമീപത്താണ് തീപിടിത്തമുണ്ടായത്. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നു കാരണം.
ഇലക്ട്രിക് ബോര്‍ഡുകളും ഇ.എല്‍.സി.ബിയും പൂര്‍ണമായി കത്തിനശിച്ചു. ഗ്യാസ് സിലിണ്ടറുകളില്‍ തീപിടിക്കാത്തത് വന്‍അപകടം ഒഴിവായി. സ്റ്റോറിനുള്ളില്‍ പത്തോളം പാചകവാതക സിലിണ്ടറുകള്‍ ഉണ്ടായിരുന്നു. തീപിടിത്തമുണ്ടായതോടെ ജീവനക്കാര്‍ വിവരം ചാക്ക ഫയര്‍ സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ അധികൃതര്‍ എത്തി എസ്റ്റിങ്ഗ്യൂഷര്‍ ഉപയോഗിച്ച് തീകെടുത്തുകയായിരുന്നു.
അഗ്നി രക്ഷാസേന അധികൃതര്‍ എത്തുമ്പോള്‍ തീനാളം വളരെ ഉയർന്നിരുന്നു. ചാക്ക എസ്.എഫ്. ആര്.ഒ ജി.വി. രാജേഷ്, എഫ്.ആര്.ഒമാരായ ശരത്, നിസാം, ആകാശ്, അരുണ്‍ ബി.ജെ എന്നിവരുള്‍പ്പെട്ട സംഘമാണ് തീകെടുത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

