തകരാറുകൾ പരിഹരിച്ചു; ബ്രിട്ടീഷ് യുദ്ധവിമാനം അടുത്തയാഴ്ച മടങ്ങും
text_fieldsതിരുവനന്തപുരം: എയര്‍ ഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റിയ എഫ് 35 ബി ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തകരാറുകൾ പരിഹരിച്ചു. ബ്രിട്ടൻ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാൽ വിമാനം തിരികെ പറക്കും. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്സിലറി പവർ യൂണിറ്റിന്റെയും തകരാറുകളാണ് പരിഹരിച്ചത്. എൻജിൻ ക്ഷമത പരിശോധിച്ച് ഉറപ്പാക്കിട്ടുണ്ട്.
ജൂലൈ ആറിനാണ് ബ്രിട്ടൻ നാവികസേന ടെക്നിക്കൽ ടീമിലെയും വിമാന നിർമാണ കമ്പനിയിലെയും 24 അംഗസംഘം തിരുവനന്തപുരത്ത് എത്തിയത്. ഈ സംഘത്തെയും അറ്റക്കുറ്റ പണിക്കെത്തിച്ച ഉപകരണങ്ങളെയും തിരികെ കൊണ്ടുപോകുന്നതിനായി സി-17 ഗ്ലോബ് മാസ്റ്റർ വിമാനം ബുധനാഴ്ച തിരുവനന്തപുരത്തെത്തും.
ജൂണ്‍ 14 ന് രാത്രി 9.30 ഓടെയാണ് എഫ് 35 ബി ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്ധനം കുറവായതിനെത്തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. ഇന്ത്യന്‍ നാവികസേനയുമായി ചേര്‍ന്ന് സംയുക്ത പരിശീലനം പൂര്‍ത്തിയാക്കിയ ബ്രിട്ടന്റെ എച്ച്.എം.എസ് പ്രിന്‍സ് ഒഫ് വെയില്‍സ് കാരിയര്‍ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന എഫ് 35 ബി യുദ്ധവിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി അടുത്ത ദിവസം ഇന്ധനം നിറച്ച ശേഷമാണ് സാങ്കേതിക തകരാറുളളതായി അധികൃതര്‍ മനസിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

