Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഫാത്തിമ തെഹ് ലിയ...

'ഫാത്തിമ തെഹ് ലിയ അടക്കമുള്ള ഹരിത നേതാക്കളെ ഒതുക്കണം'; എം.എസ്.എഫ് നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത്

text_fields
bookmark_border
Fathima Thahiliya
cancel

മലപ്പുറം: എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റ് അഡ്വ. ഫാത്തിമ തെഹ് ലിയ അടക്കമുള്ള ഹരിത നേതാക്കളെ ഒതുക്കണമെന്ന് മുസ് ലിം ലീഗ് നേതൃത്വം നിർദേശം നൽകിയിരുന്നുവെന്ന് വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്. മലപ്പുറം ജില്ല സെക്രട്ടറി വി. അബ്ദുല്‍ വഹാബ് ഹരിത സംസ്ഥാന കമ്മിറ്റി അംഗവുമായി സംസാരിക്കുന്ന ശബ്ദ സന്ദേശമാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഫാത്തിമയുടെ പേര് സജീവമായി ചര്‍ച്ച ചെയ്തിരുന്നു. അന്ന് ഫാത്തിമ നടത്തിയ പല ഇടപെടലുകളും ലീഗിന് വിഷമമുണ്ടാക്കി. ലീഗിന് മീതെ അഭിപ്രായ പ്രകടനം നടത്തുന്ന വനിത വിദ്യാര്‍ഥി നേതാക്കള്‍ക്ക് കടിഞ്ഞാണ്‍ ഇടണമെന്ന് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടുവെന്നും ശബ്ദ സന്ദേശത്തിലുണ്ട്.

സ്​​ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി അ​പ​മാ​നി​ച്ചെ​ന്ന്​​ ആ​രോ​പി​ച്ച്​ എം.​എ​സ്.​എ​ഫ്​ നേ​താ​ക്ക​ൾ​ക്കെ​തി​രെ വി​ദ്യാ​ർ​ഥി​നി വി​ഭാ​ഗ​മാ​യ 'എം.​എ​സ്.​എ​ഫ്​ ഹ​രി​ത' ഭാ​ര​വാ​ഹി​ക​ൾ വ​നി​ത ക​മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​ച്ചൊ​ല്ലിയാണ് മു​സ്​​ലിം ലീ​ഗി​ൽ പു​തി​യ വി​വാ​ദമുണ്ടായത്. ഹ​രി​ത​യു​ടെ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ പ്ര​ശ്​​നം ഇ​തോ​ടെ പു​തി​യ വ​ഴി​ത്തി​രി​വി​ലെ​ത്തി. കോ​ഴി​ക്കോ​​ട്ടെ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ൽ എം.​എ​സ്.​എ​ഫ്​ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി.​കെ. ന​വാ​സും ഫോ​ണി​ലൂ​ടെ മ​ല​പ്പു​റം ജി​ല്ല ജ​ന. സെ​ക്ര​ട്ട​റി വി. ​അ​ബ്​​ദു​ൽ വ​ഹാ​ബും സ്​​ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​നം ന​ട​ത്തി​യെ​ന്ന​താ​ണ്​ പ​രാ​തി. മു​സ്​​ലിം ലീ​ഗ്​ നേ​തൃ​ത്വ​ത്തോ​ട്​ പ​രാ​തി​പ്പെ​ട്ടി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ വ​നി​ത ക​മീ​ഷ​നെ സ​മീ​പി​ച്ച​തെ​ന്ന്​ ഹ​രി​ത ഭാ​ര​വാ​ഹി​ക​ൾ പ​റ​യുന്നു.

ഹ​രി​ത​യി​ൽ ഭാ​ര​വാ​ഹി പു​നഃ​സം​ഘ​ട​ന ന​ട​ക്കു​ന്ന​തി​നി​ടെ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യെ സം​സ്ഥാ​ന ക​മ്മി​റ്റി​യോ​ട്​ ആ​ലോ​ചി​ക്കാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത ന​ട​പ​ടി​ക്കെ​തി​രെ ഹ​രി​ത സം​സ്ഥാ​ന ക​മ്മി​റ്റി രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്​ പാ​ണ​ക്കാ​ട്​ സാ​ദി​ഖ​ലി ത​ങ്ങ​ൾ​ക്കും മ​റ്റു നേ​താ​ക്ക​ൾ​ക്കും ഭാ​ര​വാ​ഹി​ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന്​ പ്ര​ശ്​​നം ച​ർ​ച്ച ചെ​യ്യാ​ൻ കോ​ഴി​ക്കോ​ട്​ ചേ​ർ​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ്​ ന​വാ​സ്​ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ​തെ​ന്ന്​ പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത ഹ​രി​ത സം​സ്ഥാ​ന ഭാ​ര​വാ​ഹി​യോ​ട്-​ 'ഒ​രു വേ​ശ്യ​ക്കും ന്യാ​യീ​ക​ര​ണ​മു​ണ്ടാ​കു​മ​ല്ലോ, അ​ത്​ പ​റ​യൂ' എ​ന്ന്​ പ​റ​ഞ്ഞാ​ണ്​ അ​പ​മാ​നി​ച്ച​ത​ത്രെ. ഹ​രി​ത​യു​ടെ നേ​താ​ക്ക​ൾ പ്ര​സ​വി​ക്കാ​ത്ത ഒ​രു​ത​രം പ്ര​ത്യേ​ക ഫെ​മി​നി​സ്​​റ്റു​ക​ളാ​ണെ​ന്നും മ​റ്റും​ മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി വി. ​അ​ബ്​​ദു​ൽ വ​ഹാ​ബ്​ പ്ര​ച​രി​പ്പി​ച്ച​താ​യും പ​രാ​തി​യി​ൽ ആ​രോ​പി​ച്ചു. പ്ര​ശ്​​ന​ത്തി​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച്​ പൊ​തു​രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടെ ആ​ത്മാ​ഭി​മാ​നം സം​ര​ക്ഷി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന്​ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഹ​രി​ത നേ​താ​ക്ക​ളാ​യ മു​ഫീ​ദ ത​സ്​​നി (വ​യ​നാ​ട്), ന​ജ്​​മ ത​ബ്​​ഷീ​റ (മ​ല​പ്പു​റം), വി.​കെ. ഷം​ന (കോ​ഴി​ക്കോ​ട്), ജു​വൈ​രി​യ (പാ​ല​ക്കാ​ട്), മി​ന ഫ​ർ​സാ​ന (മ​ല​പ്പു​റം), ഫ​ർ​ഹ (ക​ണ്ണൂ​ർ), ബ​രീ​ര താ​ഹ (കൊ​ല്ലം), അ​ന​ഘ (കോ​ഴി​ക്കോ​ട്), വി.​പി. ഫ​സീ​ല (മ​ല​പ്പു​റം), ആ​ഷി​ദ (എ​റ​ണാ​കു​ളം) എ​ന്നി​വ​രാ​ണ്​ പ​രാ​തി​യി​​ൽ ഒ​പ്പു​വെ​ച്ച​ത്.

Show Full Article
TAGS:Fathima Thahiliya MSF haritha 
News Summary - Fathima Thahiliya: Voice message of MSF Malappuram district secretary released
Next Story