Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ.എം.എസിന്‍റെ ആൺ അഹന്തക്കെതിരെ പൊരുതിയ കെ.ആർ ഗൗരി ആണെന്‍റെ ഹീറോ -ഫാത്തിമ തഹ്​ലിയ

text_fields
bookmark_border
ഇ.എം.എസിന്‍റെ ആൺ അഹന്തക്കെതിരെ പൊരുതിയ കെ.ആർ ഗൗരി ആണെന്‍റെ ഹീറോ -ഫാത്തിമ തഹ്​ലിയ
cancel

കോഴിക്കോട്​ : ഇ.എം.എസ് അല്ല കെ.ആർ ഗൗരിയാണ്​ ത​ന്‍റെ ഹീറേ​ായെന്ന്​ എം.എസ്​.എഫ്​ ദേശീയ വൈസ്​ പ്രസിഡന്‍റായ​ അഡ്വ ഫാത്തിമ തഹ്​ലിയ​. ഫേസ്​ബുക്കിലെഴുതിയ കുറിപ്പിലാണ്​ ഗൗരിയമ്മയാണ്​ ഹീറോയെന്ന്​ വിശേഷിപ്പിച്ചത്​.

ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണരൂപം

ഇ.എം.എസ് അല്ല, പാർട്ടിയിലെ പെണ്ണുങ്ങൾ തന്‍റെ ചൊൽപ്പടിക്ക് നിൽക്കണമെന്ന ഇ.എം.എസിന്‍റെ ആൺ അഹന്തക്കെതിരെ പൊരുതിയ കെ.ആർ ഗൗരി ആണെന്‍റെ ഹീറോ


എം.എസ്​.എഫിൽ ഉടലെടുത്ത പ്രശ്​നങ്ങളിൽ ഹരിത വിഭാഗത്തിന് പിന്തുണയേകുന്നതാണ്​ ഫേസ്​ബുക്ക്​ പോസ്​റ്റെന്നാണ്​ സൂചന.എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് ഉൾപ്പെടെയുള്ളവർ ലൈംഗികമായി അധിക്ഷേപിച്ചെന്ന് കാണിച്ച് വനിതാ കമീഷന് നൽകിയ പരാതി പിൻവലിക്കാൻ മുസ് ലിം ലീഗ് സമ്മർദ്ദം ശക്തമാക്കവേ രാജിഭീഷണിയുമായി ഹരിത സംസ്ഥാന ഭാരവാഹികൾ രംഗത്തെത്തിയിരുന്നു.

തിങ്കളാഴ്ച രാവിലെ പാണക്കാട്ട് പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ളവരുമായി ഇവർ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. എം.എസ്.എഫ് പ്രസിഡൻറ് പി.കെ. നവാസ്, മലപ്പുറം ജില്ലാ പ്രസിഡൻറ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ വഹാബ് എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തിൽ ഹരിത ഉറച്ചുനിന്നു. അല്ലാത്തപക്ഷം പരാതി പിൻവലിക്കില്ലെന്നാണ് ഇവരുടെ നിലപാട്.

ഒടുവിൽ, വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് ഹരിതക്ക് 24 മണിക്കൂർ സമയം അനുവദിച്ച് പിരിയുകയായിരുന്നു. ഈ സമയപരിധി അവസാനിക്കവെ രാജി ചർച്ചകൾ സംഘടനയിൽ പുരോഗമിച്ചിക്കുകയാണ്​. അതിനിടയിൽ ഹരിതയുടെ പ്രവർത്തനം ലീഗ്​ മരവിപ്പിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fathima Thahiliya facebook post
Next Story