Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
car glass broken
cancel
camera_alt

representative image    

Homechevron_rightNewschevron_rightKeralachevron_right​കൊല്ലത്ത്​ പിതാവ് കാർ...

​കൊല്ലത്ത്​ പിതാവ് കാർ പൂട്ടിപ്പോയി; പൊരിവെയിലിൽ ബുദ്ധിമുട്ടിയ പിഞ്ചുകുഞ്ഞിനെ ഗ്ലാസ്​ പൊട്ടിച്ച് രക്ഷിച്ചു

text_fields
bookmark_border

കുണ്ടറ (കൊല്ലം): രണ്ട് വയസ്സ്​ പ്രായമുള്ള കുഞ്ഞിനെ കാറിലിരുത്തി പിതാവ് പൂട്ടിപ്പോയി. കാറിൽ വിയർത്ത് ബുദ്ധിമുട്ടുന്ന കുഞ്ഞിനെ കണ്ട നാട്ടുകാർ ഡോറി​െൻറ ഗ്ലാസ്​ തകർത്ത് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെ ആശുപത്രിമുക്കിലെ ഹോം അപ്ലൈയൻസസിന് മുന്നിലായിരുന്നു സംഭവം.

പുനുക്കുന്നൂർ കന്യാകുഴി സ്വദേശിയാണ് കുഞ്ഞിനെ കാറിലിരുത്തി പോയത്. ഹോം അപ്ലയൻസസിലെ ജീവനക്കാർ കുഞ്ഞിനെ തണുത്ത സ്​ഥലത്തേക്ക്​ മാറ്റി സാന്ത്വനിപ്പിച്ചു. ഒരു മണിക്കൂറിന് ശേഷം എത്തിയ പിതാവ്​ കുഞ്ഞിനെ രക്ഷിച്ചവരോട് തട്ടിക്കയറി. നാട്ടുകാർ അറിയിച്ചതിനെ തുടർന്നെത്തിയ പൊലീസ്​ ഇയാളെ കസ്​റ്റഡിയിലെടുക്കുകയും കുഞ്ഞിനെ വീട്ടുകാരെ ഏൽപിക്കുകയും ചെയ്തു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kundaracar
News Summary - Father locks car; The locals broke the glass and rescued the baby who was in trouble at noon
Next Story