Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂർ: വിമാന...

കരിപ്പൂർ: വിമാന സർവിസ്​ പിൻവലിച്ചതായി പ്രചാരണം; നി​ഷേ​ധി​ച്ച്​ ക​മ്പ​നി​ക​ൾ

text_fields
bookmark_border
Karipur-Airport
cancel

ക​രി​പ്പൂ​ർ: യാ​ത്ര​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ വി​മാ​ന ​ക്ക​മ്പ​നി​ക​ൾ സ​ർ​വി​സ്​ പി​ൻ​വ​ലി​ച്ച​താ​യി വ്യാ​ജ​പ്ര​ചാ​ര​ണം. ഇ​ത്തി​ഹാ​ദ്, ഒ​മാ​ൻ എ​യ​ർ, ജെ​റ്റ്​ എ​യ ​ർ​വേ​സ്​ ക​മ്പ​നി​ക​ൾ യാ​ത്ര​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ സ​ർ​വി​സ്​ വെ​ട്ടി​ക്കു​റ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ ണെ​ന്നാ​ണ്​ ​​​പ്ര​ചാ​ര​ണം. ഇ​ത്ത​ര​ത്തി​ൽ ഒ​രു തീ​രു​മാ​ന​വും എ​ടു​ത്തി​​ട്ടി​ല്ലെ​ന്ന്​ വി​മാ​ന​ക്ക​മ്പ​നി​ക​ൾ അ​റി​യി​ച്ചു.

ഇ​ത്തി​ഹാ​ദ്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ ന​ട​ത്തു​ന്ന മൂ​ന്ന്​ സ​ർ​വി​സു​ക​ളി​ലൊ​ന്ന്​ ഉ​ട​ൻ പി​ൻ​വ​ലി​ക്കു​മെ​ന്നാ​ണ്​ പ്ര​ചാ​ര​ണം. അ​ഞ്ച്​ മാ​സ​മാ​യി ക​രി​പ്പൂ​രി​ൽ​നി​ന്ന്​ ര​ണ്ട്​ സ​ർ​വി​സു​ക​ൾ മാ​ത്ര​മാ​ണ്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ ന​ട​ത്തു​ന്ന​തെ​ന്ന്​ ഇ​ത്തി​ഹാ​ദ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇൗ ​സ​ർ​വി​സു​ക​ൾ തു​ട​രു​മെ​ന്നും പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഒ​മാ​ൻ എ​യ​റി​​​​െൻറ മ​സ്​​ക​ത്ത്​ സ​ർ​വി​സ്​ ഉ​ട​ൻ പി​ൻ​വ​ലി​ക്കു​െ​മ​ന്നും പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ ദി​നേ​ന മൂ​ന്ന്​ സ​ർ​വി​സു​ക​ളാ​ണ്​ മ​സ്​​ക​ത്തി​ലേ​ക്ക്​ ഒ​മാ​ൻ എ​യ​ർ ന​ട​ത്തു​ന്ന​ത്. ഇ​വ പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന്​ ഒ​മാ​ൻ എ​യ​ർ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ജെ​റ്റ്​ എ​യ​ർ​േ​വ​സി​​​​െൻറ ചി​ല സ​ർ​വി​സു​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്നു​ണ്ട്. ജെ​റ്റ്​ ക​രി​പ്പൂ​രി​ൽ​നി​ന്ന്​ മാ​ത്ര​മ​ല്ല നെ​ടു​മ്പാ​ശ്ശേ​രി, തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ർ​വി​സു​ക​ൾ പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്. വി​മാ​ന​ക്ക​മ്പ​നി​യി​ൽ നി​ല​വി​ലു​ള്ള പ്ര​തി​സ​ന്ധി​യു​െ​ട ഭാ​ഗ​മാ​യാ​ണ്​ ഇ​വ അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​രി​പ്പൂ​രി​ൽ​നി​ന്ന്​ മാ​ത്ര​മാ​യി ഇ​വ​രും സ​ർ​വി​സു​ക​ൾ പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur airportkerala newsflight servicemalayalam newsfake publicity
News Summary - fake publicity that stoped flight service from karipur; companies denies -kerala news
Next Story