Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപകർച്ചവ്യാധി...

പകർച്ചവ്യാധി പ്രതിരോധം; ആരോഗ്യവകുപ്പ് ജീവനക്കാർക്ക് നീണ്ട അവധിയില്ല

text_fields
bookmark_border
പകർച്ചവ്യാധി പ്രതിരോധം; ആരോഗ്യവകുപ്പ് ജീവനക്കാർക്ക് നീണ്ട അവധിയില്ല
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി താ​ലൂ​ക്ക്, ജി​ല്ല ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ളി​ലെ ഒ.​പി സ​മ​യ​ത്ത് ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും കൃ​ത്യ​മാ​യി ജോ​ലി​ക്ക് ഹാ​ജ​രാ​കു​ന്നു​ണ്ടെ​ന്ന്​ ഡി.​എം.​ഒ​മാ​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​വി. മീ​നാ​ക്ഷി​യു​ടെ നി​ർ​ദേ​ശം. രാ​വി​ലെ കൃ​ത്യം എ​ട്ടി​നു​ത​ന്നെ ഒ.​പി ചി​കി​ത്സ​ക​ൾ ആ​രം​ഭി​ക്ക​ണം. രോ​ഗി​ക​ളു​ടെ ബാ​ഹു​ല്യം ക​ണ​ക്കി​ലെ​ടു​ത്ത് ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ ഒ.​പി, ലാ​ബ്, ഫാ​ർ​മ​സി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​മ​യ​ക്ര​മം വ​ർ​ധി​പ്പി​ക്കും.സൂ​പ്ര​​ണ്ടോ മെ​ഡി​ക്ക​ൽ ഓ​ഫി​സ​റോ അ​വ​ധി എ​ടു​ക്കു​മ്പോ​ൾ ബ​ന്ധ​പ്പെ​ട്ട ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​റെ​യും ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​മാ​ർ അ​വ​ധി എ​ടു​ക്കു​മ്പോ​ൾ ഡി.​എ​ച്ച്.​എ​സി​നെ​യും മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണം.

അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ല​ല്ലാ​തെ ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി അ​നു​വ​ദി​ക്കി​ല്ല. നീ​ണ്ട അ​വ​ധി മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പി​ൻ​ബ​ല​ത്തോ​ടെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ എ​ന്നും ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. അ​വ​ധി അ​നു​വ​ദി​ക്കി​ല്ല. നീ​ണ്ട അ​വ​ധി മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പി​ൻ​ബ​ല​ത്തോ​ടെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ എ​ന്നും ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

ആ​ശു​പ​ത്രി​ക​ളി​ൽ റാ​പ്പി​ഡ് റെ​സ്‌​പോ​ൺ​സ് സെ​ല്ലു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: രോ​ഗ പ്ര​തി​രോ​ധ, നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​മാ​ർ​ക്കും ജി​ല്ല​ക​ളു​ടെ മേ​ൽ​നോ​ട്ട ചു​മ​ത​ല​യു​ള്ള സം​സ്ഥാ​ന​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നി​ർ​ദേ​ശം. ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റ്, ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സു​ക​ൾ, പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​ന് റാ​പ്പി​ഡ് റെ​സ്‌​പോ​ൺ​സ് സെ​ല്ലു​ക​ൾ രൂ​പ​വ​ത്ക​രി​ക്കും. ആ​ശു​പ​ത്രി​ക​ളി​ൽ സൂ​പ്ര​ണ്ടി​ന്റെ നേ​തൃ​ത്വ​ത്തി​ലും ജി​ല്ല​ക​ളി​ൽ ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യും. എ​ല്ലാ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​നി​വാ​ർ​ഡു​ക​ളും പ​നി ക്ലി​നി​ക്കു​ക​ളും തു​ട​ങ്ങും. ദു​ർ​ഘ​ട പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​യി മൊ​ബൈ​ൽ യൂ​നി​റ്റ് സേ​വ​നം, മെ​ഡി​ക്ക​ൽ ക്യാ​മ്പ് എ​ന്നി​വ ല​ഭ്യ​മാ​ക്കാ​നും ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​മാ​ർ​ക്കും സൂ​പ്ര​ണ്ടു​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthKerala
News Summary - Epidemic prevention; No long leave for health department employees
Next Story