Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംഘ്പരിവാറിന്റെ പരാജയം ഉറപ്പുവരുത്തുക -സി.ടി. സുഹൈബ്

text_fields
bookmark_border
CT Suhaib, solidarity
cancel
camera_alt

സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് യൂണിറ്റ് ഭാരവാഹികളുടെ ദ്വിദിന സംസ്ഥാന സംഗമം ‘ഡിവൈസ് 24’ ശാന്തപുരം അൽജാമിഅയിൽ സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് ഉദ്ഘാടനം ചെയ്യുന്നു

ശാന്തപുരം: ലോക്സഭ തെരെഞ്ഞെടുപ്പിൽ സംഘ്പരിവാറിന്റെ പരാജയം ഉറപ്പുവരുത്താൻ എല്ലാ പരിശ്രമങ്ങളും നടത്തണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്. ശാന്തപുരം അൽജാമിഅയിൽ നടക്കുന്ന യൂണിറ്റ് ഭാരവാഹികളുടെ ദ്വിദിന സംസ്ഥാന സംഗമം ‘ഡിവൈസ് 24’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ നിലനിൽപ്പിന്ന് സംഘ്പരിവാറി​നെ അധികാരത്തിൽ നിന്ന് താ​ഴെ ഇറക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ ടി.പി. സ്വലിഹ്, ഷാഹിൻ സി.എസ്, നിഷാദ് കുന്നക്കാവ്, മലപ്പുറം ജില്ലാ സെക്രട്ടറി വാഹിദ് കോടൂർ, അജ്മൽ കാരക്കുന്ന്, അമീൻ കാരക്കുന്ന് എന്നിവർ സംസാരിച്ചു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ensure defeat of Sangh Parivar - CT Suhaib
Next Story