Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.ശിവശങ്കറിനെ...

എം.ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യുന്നു

text_fields
bookmark_border
എം.ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ്  വീണ്ടും ചോദ്യം  ചെയ്യുന്നു
cancel

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് വിഭാഗം വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫിസിൽ വിളിച്ചുവരുത്തിയാണ്​ നടപടി.

രണ്ടാം തവണയാണ് അദ്ദേഹത്തെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ശിവശങ്കർ നൽകിയ മറുപടികൾ വിശ്വസിച്ചിട്ടില്ല. അതിനാലാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. ഹവാല ഇടപാട്​, കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ബന്ധം എന്നിവയാണ്​ അന്വേഷിച്ചറിയുന്നത്​.

വെള്ളിയാഴ്ച ശിവശങ്കറിനോട് ചോദ്യം ചെയ്യലിന് എത്താൻ ആവശ്യപ്പെട്ടെങ്കിലും ശാരീരിക ബുദ്ധിമുട്ടുള്ളത് കൊണ്ട് സമയം അനുവദിക്കണമെന്നായിരുന്നു മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:enforcementSivasankarantrivandrum gold smuggling
Next Story