Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅട്ടപ്പാടിയിലെ ആദിവാസി...

അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം: അന്വേഷണം നടത്തുമെന്ന് മന്ത്രി കെ. രാജൻ

text_fields
bookmark_border
അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം: അന്വേഷണം നടത്തുമെന്ന് മന്ത്രി കെ. രാജൻ
cancel

തൃ​ശൂ​ർ: അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി ഭൂ​മി കൈ​യേ​റ്റം സം​ബ​ന്ധി​ച്ച് ഗൗ​ര​വ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ. റ​വ​ന്യൂ സെ​ക്ര​ട്ട​റി എം.​ജി. രാ​ജ​മാ​ണി​ക്യം മു​ഴു​വ​ൻ വി​ല്ലേ​ജ് ഓ​ഫി​സി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി സ​ർ​ക്കാ​റി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു. യോ​ഗ​ത്തി​ൽ എ​ല്ലാ വ​കു​പ്പി​ലെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു.

അ​ട്ട​പ്പാ​ടി​ക്കാ​യി പാ​ക്കേ​ജും ത​യാ​റാ​ക്കി. അ​ട്ട​പ്പാ​ടി​യി​ൽ ഭൂ​മി​യാ​ണ് പ്ര​ധാ​ന പ്ര​ശ്നം. നി​ല​വി​ൽ ഭൂ​മി​ക്ക് താ​ൽ​ക്കാ​ലി​ക ത​ണ്ട​പ്പേ​ര് ന​ൽ​കു​ന്നു​ണ്ട്. സ്ഥി​രം ത​ണ്ട​പ്പേ​ര് ന​ൽ​കു​ന്ന ഘ​ട്ട​ത്തി​ലേ​ക്ക് റ​വ​ന്യൂ വ​കു​പ്പ് ക​ട​ക്കും. അ​പ്പോ​ഴു​ണ്ടാ​കു​ന്ന പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കും. തി​രി​മ​റി ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും.

അ​ട്ട​പ്പാ​ടി​ക്ക് മാ​ത്ര​മാ​യി സെ​റ്റി​ൽ​മെ​ന്റ് ഓ​ഫി​സ​റെ നി​യ​മി​ക്കാ​നാ​ണ് തീ​രു​മാ​നം. അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​ക​ളെ ഭൂ​മി​യി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ടു​ന്ന ന​ട​പ​ടി സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കി​ല്ല. സ​ർ​ക്കാ​റി​ന് ല​ഭി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​ന് ശേ​ഷം മാ​ത്ര​മേ ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കൂ. അ​ട്ട​പ്പാ​ടി​ക്ക് മാ​ത്ര​മാ​യി സം​വാ​ദം ന​ട​ത്താ​മെ​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​രു​ടെ ചോ​ദ്യ​ത്തി​ന് മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:land encroachmentK RajanTribal land encroachmentKerala News
News Summary - Encroachment of tribal land in Attappadi
Next Story