വോട്ട് പിടിക്കാൻ ‘ഇലക്ഷൻ സ്പെഷൽ’ മന്ത്രിസഭ യോഗങ്ങൾ
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തതോടെ സർക്കാർ ‘ഇലക്ഷൻ സ്പെഷൽ’ മന്ത്രിസഭ യോഗങ്ങളിലേക്ക്. വോട്ട് നേടിയെടുക്കാനുള്ള പ്രഖ്യാപനങ്ങൾ ഉൾപ്പെടുന്ന ഒട്ടേറെ അജണ്ടകൾ പരിഗണിക്കാനുള്ള സാഹചര്യത്തിലാണ് പ്രത്യേക മന്ത്രിസഭ യോഗങ്ങൾ. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് പരമാവധി രണ്ടോ മൂന്നോ ആഴ്ചയിലെ മന്ത്രിസഭ യോഗം മാത്രമാണ് ചേരാനാവുക. അതിനാല്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വിഷയങ്ങള്‍ പരിഗണിക്കാന്‍ വെള്ളിയാഴ്ച പ്രത്യേക മന്ത്രിസഭ യോഗം ചേരുന്നുണ്ട്. ഇതിനു ശേഷം 25നും മന്ത്രിസഭ ചേരും.
അതേസമയം, സംസ്ഥാനത്തെ ബാറുകളുടെ സമയപരിധി കൂട്ടിയ വിഷയം ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ചയായില്ലെന്നാണു സൂചന. ആരോടും ആലോചിക്കാതെ മദ്യശാലകളുടെ സമയപരിധി ഉയര്‍ത്തിയ നടപടിയില്‍ സി.പി.ഐ മന്ത്രിമാര്‍ക്ക് അടക്കം എതിര്‍പ്പുണ്ട്. എന്നാല്‍, പാര്‍ട്ടിയുടെ തീരുമാനത്തിന് അനുസൃതമായിട്ടായിരിക്കും സി.പി.ഐ മന്ത്രിമാർ വിഷയം മന്ത്രിസഭയില്‍ ഉന്നയിക്കുക. സമയം നീട്ടിയത് എക്സൈസ് വകുപ്പിന്റെ തീരുമാനമെന്നാണ് മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

