Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പ്,...

തെരഞ്ഞെടുപ്പ്, 'കുടിയേറാൻ' കരുനീക്കം; ലക്ഷ്യം മലബാറും ഹൈറേഞ്ചും

text_fields
bookmark_border
election, highrange aims leaders
cancel

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പ്​​ ഒരുക്കം തുടങ്ങിയതോടെ, സീറ്റ്​ ലക്ഷ്യമിട്ട്​ മറ്റ്​ ജില്ലകളിലേക്ക്​ കുടിയേറാനും കരുനീക്കങ്ങൾ. മലബാറിലെയും ഹൈറേഞ്ചിലെയും കുടിയേറ്റ മണ്ഡലങ്ങളിലേക്കാണ് ജില്ലയിലെ ഒരുവിഭാഗം​ നേതാക്കളുടെ നോട്ടം. ​തട്ടകംവിട്ട്​ മത്സരിക്കാൻ ആഗ്രഹിക്കുന്നവർ ഏറെ കോൺഗ്രസിലാണ്.

കോഴിക്കോട് ജില്ലയിലെ പേരാ​മ്പ്ര, തിരുവമ്പാടി, കണ്ണൂരിലെ ഇരിക്കൂർ, പേരാവൂർ, കാസർകോട്​ ജില്ലയിലെ തൃക്കരിപ്പൂർ, ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല, പീരുമേട് എന്നിവ നോട്ടമിട്ടാണ്​ രണ്ടാംനിര നേതാക്കൾ രംഗത്തുള്ളത്​. കോട്ടയത്ത്​ ഇടം ലഭിച്ചില്ലെങ്കിൽ മാത്രം തട്ടകം വിടാനുള്ള പണിപ്പുരയിലാണ്​ ചില മുതിർന്ന നേതാക്കൾ.

നിയമസഭയിലുള്ള ഐഷാ പോറ്റി, കെ.സി. ജോസഫ്, റോഷി അഗസ്​റ്റിൻ, വി.പി. സജീന്ദ്രൻ എന്നിവർ കോട്ടയം ജില്ലക്കാരാണ്​. 'കുടിയേറിയവരിൽ' പ്രമുഖനായ കോൺഗ്രസി​െൻറ മുതിർന്ന നേതാവ്​ കെ.സി. ജോസഫ് ഇനി ഇരിക്കൂറിലേക്ക്​ ഇല്ലെന്ന്​ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്​. നാലുപതിറ്റാണ്ടായി കണ്ണൂരിലെ ഇരിക്കൂറിനെയാണ്​ പ്രതിനിധീകരിക്കുന്നത്​.

യുവാക്കൾക്കായി വഴിമാറുന്നുവെന്ന്​ പ്രഖ്യാപിച്ച അദ്ദേഹം പകരം ചങ്ങനാശ്ശേരിയാണ്​ ലക്ഷ്യമിടുന്നത്​​. ചങ്ങനാശ്ശേരി ഇല്ലെങ്കിൽ കാഞ്ഞിരപ്പള്ളിയിലും വിജയിക്കാനാകുമെന്നാണ്​ കെ.സിയു​െട കണക്കുകൂട്ടൽ. കേരള കോൺഗ്രസ്​ മത്സരിച്ചിരുന്ന ഈ രണ്ടുസീറ്റുകളും നിലവിൽ ജോസഫ്​ ഗ്രൂപ്പും ആവശ്യപ്പെട്ടിട്ടുണ്ട്​.

പാലാ രാമപുരം സ്വദേശിയായ കോൺഗ്രസ്​ നേതാവ്​ ജോസഫ് വാഴയ്ക്കൻ മുമ്പ്​ മൂവാറ്റുപുഴ എം.എൽ.എയായിരുന്നു. മാണി ഗ്രൂപ് മുന്നണി വിട്ടതോടെ ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, പാലാ സീറ്റുകളിലൊന്നാണ്​ താൽപര്യം. ഇക്കാര്യത്തിൽ ചാഞ്ചാട്ടം നിലനിൽക്കുന്നതിനാൽ മൂവാറ്റുപുഴയെ പൂർണമായും അദ്ദേഹം കൈവിട്ടിട്ടില്ല.

ഉടുമ്പൻചോലയിൽ നാട്ടകം സുരേഷ്, ജോസി സെബാസ്​റ്റ്യൻ എന്നിവർ പരിഗണിക്കപ്പെട്ടേക്കാം. കുട്ടനാട് സീറ്റ്​ കേരള കോൺഗ്രസ്​ ജോസഫിന്​ നൽകുന്ന തരത്തിലാണ്​ ചർച്ചകൾ. ഇത്​ കോൺഗ്രസ്​ ഏറ്റെടുക്കുന്ന സാഹചര്യമുണ്ടായാൽ ടോമി കല്ലാനി, ജോസി സെബാസ്​റ്റ്യൻ, അജീസ് ബെൻ മാത്യു എന്നിവരുടെ പേരുകൾ ഉയരുന്നു.

എന്നാൽ, പൂഞ്ഞാറിലാണ് കെ.പി.സി.സി ജനറൽ സെക്രട്ടറികൂടിയായ ടോമി കല്ലാനിയുടെ കണ്ണ്​.പേരാ​മ്പ്രയിൽ കഴിഞ്ഞ രണ്ടുതവണ പരാജയപ്പെട്ട കങ്ങഴ സ്വദേശി മുഹമ്മദ് ഇക്ബാൽ​ ഇത്തവണ എൽ.ഡി.എഫ്​ സീറ്റിൽ മലബാറിലെ പോരിടത്തിലുണ്ടാകുമെന്നാണ്​ സൂചനകൾ. കഴിഞ്ഞതവണ മത്സരിച്ച പേരാ​മ്പ്ര സീറ്റ്​ എൽ.ഡി.എഫ്​ നേതൃത്വ​േത്താട്​ കേരള കോൺഗ്രസ്​ എം ആവശ്യപ്പെട്ടിട്ടുണ്ട്​.

എന്നാൽ, സി.പി.എമ്മി​െൻറ സീറ്റിങ്​ സീറ്റായതിനാൽ ​ വിട്ടുകൊടുക്കാൻ സാധ്യതയില്ല. പകരം മറ്റൊരുമണ്ഡലം അനുവദിച്ചേക്കാം. ഇവി​ടേക്കാവും മുഹമ്മദ് ഇക്ബാലെത്തുക.

മുൻ ആലത്തൂർ എം.പിയായ മാഞ്ഞൂർ സ്വദേശി പി.കെ. ബിജുവിനെ പാലക്കാട് കൊങ്ങാട് മണ്ഡലത്തിൽ സി.പി.എം പരിഗണിക്കുന്നുണ്ട്​. കഴിഞ്ഞദിവസം നിര്യാതനായ കെ.വി. വിജയദാസി​െൻറ മണ്ഡലമായിരുന്നു കൊങ്ങാട്. സി.പി.ഐയുടെ പീരുമേട് സീറ്റിൽ ഇ.എസ്. ബിജിമോൾ ഒഴിവായാൽ വി.ബി. ബിനു, ജില്ല പഞ്ചായത്ത്​ അംഗം ശുഭേഷ് സുധാകരൻ എന്നിവരെയും പരിഗണിച്ചേക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamelectionhighrange
News Summary - election, highrange aims leaders
Next Story