തെരഞ്ഞെടുപ്പ് പരാജയം: നെടുങ്കണ്ടത്ത് കോൺഗ്രസിൽ കലഹം
text_fieldsനെടുങ്കണ്ടം: കോൺഗ്രസ് നേതാക്കൾ പരസ്പര ആരോപണ-പ്രത്യാരോപണവുമായി രംഗത്ത്്. ജില്ല പ്രസിഡൻറിനെതിരെ കെ.പി.സി.സി നിർവാഹക സമിതി അംഗവും ഇദ്ദേഹത്തെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്്്് ഡി.സി.സി സെക്രട്ടറിമാരും ബ്ലോക്ക് പ്രസിഡൻറുമാരും രംഗത്ത്.
തെരഞ്ഞെടുപ്പ് പരാജയത്തിെൻറ ഉത്തരവാദിത്തം പരസ്പരം ആരോപിച്ചാണ് ഇവർ കൊമ്പുകോർക്കുന്നത്. ഇടുക്കി ഡി.സി.സി പ്രസിഡൻറ്് ഇബ്രാഹിംകുട്ടി കല്ലാറിെൻറ നേതൃത്വത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിെൻറ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതായാണ് കെ.പി.സി.സി നിർവാഹക സമിതി അംഗം ശ്രീമന്ദിരം ശശികുമാർ ആരോപിക്കുന്നത്.
വിവിധ ആവശ്യങ്ങൾക്കായി പാർട്ടിയുടെ പേരിൽ പിരിച്ച കോടികൾ എവിടെയെന്ന് ഡി.സി.സി വ്യക്തമാക്കിയിട്ടില്ലെന്നും പണം കൈയിൽ ഉണ്ടായിരുന്നിട്ടും പാവപ്പെട്ട സ്ഥാനാർഥികൾക്കുപോലും തെരഞ്ഞെടുപ്പ് സമയത്ത് സാമ്പത്തിക സഹായം നൽകാൻ ഡി.സി.സി പ്രസിഡൻറ് തയാറായില്ലെന്നുമാണ് ശ്രീമന്ദിരം ആരോപിക്കുന്നത്.
ഈ വിഷയത്തിൽ കെ.പി.സി.സിക്കും എ.ഐ.സി.സിക്കും പരാതി നൽകിയതായും ശ്രീമന്ദിരം അറിയിച്ചു.അതിനിടെ കെ.പി.സി.സി നിർവാഹക സമിതി അംഗം ശ്രീമന്ദിരം ശശികുമാറിനെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി സെക്രട്ടറിമാരും ബ്ലോക്ക് പ്രസിഡൻറുമാരും കെ.പി.സി.സി പ്രസിഡൻറിന് പരാതി നൽകിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് സമയത്ത്് തുടർച്ചയായി കോൺഗ്രസ് നേതാക്കൾക്കെതിരെ പ്രവർത്തിക്കുകയും ജില്ല കോൺഗ്രസ് അധ്യക്ഷനെ അപമാനിക്കുകയും വാർത്തസമ്മേളനങ്ങൾ വിളിച്ച് അടിസ്ഥാനരഹിത ആരോപണം ഉന്നയിക്കുകയും ചെയ്തതായാണ് ശ്രീമന്ദിരത്തിനെതിരായ ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പിൽ പാമ്പാടുംപാറ പഞ്ചായത്ത് അടക്കം യുഡി.എഫിന് നഷ്ടപ്പെടാൻ പ്രധാന പങ്കുവഹിച്ചയാളാണ് ശ്രീമന്ദിരമെന്നും തെരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി ഒരു മണിക്കൂർപോലും പ്രവർത്തിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നു.
20 വർഷമായി ശ്രീമന്ദിരത്തിെൻറ വാർഡിൽ ബി.ജെ.പിയും സി.പി.എമ്മുമാണ് വിജയിക്കുന്നത്. ഇത്തവണ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിെൻറ അമർഷത്തിലാണ് ഡി.സി.സി പ്രസിഡൻറിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും നേതാക്കൾ കത്തിൽ ചൂണ്ടിക്കാട്ടി.
ശ്രീമന്ദിരത്തിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് മുന്നൂറോളം പേർ ഒപ്പിട്ട്്് കെ.പി.സി.സിക്ക് പരാതി അയച്ചിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു. പ്രവർത്തകരുടെ രോഷം കണക്കിലെടുത്ത് ഇനി കെ.പി.സി.സിയുടെ അറിയിപ്പ് ലഭിക്കാതെ മണ്ഡലം, േബ്ലാക്ക് കമ്മിറ്റികളിൽ ശശികുമാറിനെ വിളിക്കേണ്ടതില്ലെന്ന് േബ്ലാക്ക് കമ്മിറ്റികൾ തീരുമാനിച്ചു