ഒന്നങ്ങോട്ടോ, ഒന്നിങ്ങോട്ടോ; കപ്പിനും ചുണ്ടിനുമിടയിൽ 52 മണ്ഡലങ്ങൾ
text_fieldsതിരുവനന്തപുരം: 2021 നിയമസഭ തെരഞ്ഞെടുപ്പിൽ കുറഞ്ഞവോട്ടിന് കൈവിട്ട 52 മണ്ഡലങ്ങൾ ഇക്കുറി ഭരണം പിടിക്കാൻ നിർണായകം. കപ്പിനും ചുണ്ടിനുമിടയിൽ കൈമോശം വന്ന ഈ മണ്ഡലങ്ങൾ പിടിച്ചെടുക്കാനും നിലനിർത്താനുമുള്ള സൂക്ഷ്മ തന്ത്രങ്ങളുമായാണ് മുന്നണികൾ കളംനിറയുന്നത്. 140 മണ്ഡലങ്ങളിൽ 10,000ത്തിൽ താഴെ വോട്ടുകൾക്ക് വിജയിച്ച മണ്ഡലങ്ങൾ ഇക്കുറി ആർക്കൊപ്പം നിൽക്കും എന്നത് മുന്നണികളുടെ നെഞ്ചിടിപ്പേറ്റുന്നു. 16 മണ്ഡലങ്ങളിൽ 5,000ത്തിൽതാഴെ വോട്ടുകളാണ് വിധി നിർണയിച്ചത്.
33 മണ്ഡലങ്ങൾ ഇങ്ങനെ നഷ്ടപ്പെട്ടതിനെ തുടർന്ന് ഭരണം കൈവിട്ട യു.ഡി.എഫിനായിരുന്നു ഏറ്റവും വലിയ മോഹഭംഗം. 333 വോട്ടുകൾക്ക് തോറ്റ കുറ്റ്യാടി മുതൽ 9,282 വോട്ടിന് കൈവിട്ട മാനന്തവാടി വരെ ഇക്കൂട്ടത്തിലുണ്ട്. പിന്നീട് ഉപതെരഞ്ഞെടുപ്പിലൂടെ പുതുപ്പള്ളിയിൽ ഭൂരിപക്ഷം ഉയർത്തി. 2,700 വോട്ടിന് കൈവിട്ട നിലമ്പൂർ പിന്നീട് ആര്യാടൻ ഷൗക്കത്തിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചു. ഭൂരിപക്ഷവുമുയർത്തി.
16 മണ്ഡലങ്ങളാണ് കുറഞ്ഞ മാർജിനിൽ ഇടതുമുന്നണിയെ കൈവിട്ടത്. ഇതിൽ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 38 വോട്ടുകൾക്ക് കൈമോശം വന്ന പെരിന്തൽമണ്ണ മുതൽ 7491 വോട്ടിന് ആർ.എം.പിയെ നിയമസഭയിലെത്തിച്ച വടകര വരെ ഉൾപ്പെടുന്നു. എൻ.ഡി.എക്ക് മൂന്ന് മണ്ഡലങ്ങളാണ് കുറഞ്ഞ വോട്ടിൽ ആദ്യജയം അകന്നത്.
മൂന്നാം തവണ അധികാരത്തിലെത്തുക എന്നത് വലിയ രാഷ്ട്രീയ നേട്ടമാണെന്നതിനാൽ ഇതിന് വേണ്ടി വിയർപ്പൊഴുക്കുകയാണ് ഇടതുമുന്നണി. ഇനി പരാജയപ്പെട്ടാൽ മുന്നണി സംവിധാനത്തിന്‍റെ അടിത്തറയിളകുമെന്ന തിരിച്ചറിവിൽ നേരിയ വോട്ടിന് നഷ്ടപ്പെട്ട മണ്ഡലങ്ങൾ തിരിച്ചുപിടിക്കൽ യു.ഡി.ഫിന് ഭരണത്തിലെത്താൻ അനിവാര്യമാണ്.
കുറഞ്ഞ വോട്ടിന് എൽ.ഡി.എഫിന് നഷ്ടപ്പെട്ട മണ്ഡലങ്ങൾ
പെരിന്തൽമണ്ണ: 38
തൃപ്പൂണിത്തുറ: 992
ചാലക്കുടി: 1,057
പെരുമ്പാവൂർ: 2,899
പേരാവൂർ: 3,172
കടുത്തുരുത്തി: 4,256
കുണ്ടറ: 4454
കൽപ്പറ്റ: 5,470
മണ്ണാർക്കാട്: 5870
മൂവാറ്റുപുഴ: 6,161
മങ്കട: 6,246
കൊടുവള്ളി: 6,344
തിരൂർ: 7,214
വടകര: 7,491
പുതുപ്പള്ളി: 9,044
തിരൂരങ്ങാടി: 9,578
എൻ.ഡി.എക്ക്
നഷ്ടപ്പെട്ട മണ്ഡലങ്ങൾ
മഞ്ചേശ്വരം: 745
നേമം: 3949
പാലക്കാട്: 3,859
കുറഞ്ഞ വോട്ടിന് യു.ഡി.എഫിന് നഷ്ടപ്പെട്ട മണ്ഡലങ്ങൾ
കുറ്റ്യാടി: 333
തൃശൂർ: 946
താനൂർ: 985
ചവറ: 1,096
റാന്നി: 1,285
കണ്ണൂർ: 1,745
പീരുമേട്: 1,835
കൊല്ലം: 2,072
തവനൂർ: 2,564
നിലമ്പൂർ: 2,700
കുന്നത്തുനാട്: 2,715
അടൂർ: 2,919
കുന്നത്തൂർ: 3,009
തൃത്താല: 3,016
നാദാപുരം: 4,036
തിരുവമ്പാടി: 4,643
അരുവിക്കര: 5,046
കുട്ടനാട്: 5,516
ഇടുക്കി: 5,573
ഇരിങ്ങാലക്കുട: 5,949
ചങ്ങനാശ്ശേരി: 6141
അഴീക്കോട്: 6141
ചേർത്തല: 6,148
കായംകുളം: 6,298
കോതമംഗലം: 6,605
അരൂർ: 7,013
തിരുവനന്തപുരം: 7,089
ദേവികുളം: 7,848
വൈപ്പിൻ: 8,201
കൊയിലാണ്ടി: 8,472
കോന്നി: 8,508
മാനന്തവാടി: 9,282
കൂത്തുപറമ്പ്: 9,541
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

