Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോ. കെ.ആർ മൻസൂർ അലി...

ഡോ. കെ.ആർ മൻസൂർ അലി ഹോമിയോ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

text_fields
bookmark_border
ഡോ. കെ.ആർ മൻസൂർ അലി ഹോമിയോ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ
cancel

കോഴിക്കോട്: സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പൽ ആയി ഡോ. കെ.ആർ മൻസൂർ അലി ചുമതലയേറ്റു. കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജിൽ നിന്ന് ബി.എച് .എം .എസ്, എം.ഡി എന്നിവ പൂർത്തിയാക്കിയ മൻസൂർ അലി സേലം വിനായക മിഷൻ റിസർച്ച് യൂണിവേഴ്സിറ്റിയിൽ നിന്നാണ് പി.എച്.ഡി പഠനം പൂർത്തിയാക്കിയത്. 2006 മുതൽ കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജിൽ അധ്യാപകനായി ജോലി ചെയ്തുവരികയാണ്. നിരവധി ദേശീയ അന്തർദേശീയ വേദികളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ആരോഗ്യ സർവകലാശാലയുടെ മികച്ച അധ്യാപകനുള്ള അവാർഡ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് പൊക്കുന്ന് സ്വദേശിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthHomeo CollegeKozhikkode News
News Summary - Dr. K.R. Mansoor Ali, Principal, Homeo Medical College
Next Story