പൊതു ആരോഗ്യമേഖലയെ അപകീർത്തിപ്പെടുത്തരുത് -പരിഷത്ത്
text_fieldsശാസ്ത്ര സാഹിത്യ പരിഷത്ത്
അടിമാലി: പൊതു ആരോഗ്യമേഖലയെ അപകീർത്തിപ്പെടുത്താനുളള ശ്രമങ്ങൾ കരുതിയിരിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ പ്രശസ്തമായ ചില സ്വകാര്യ ആശുപത്രികൾ മൂലധന ശക്തികൾ കൈവശപ്പെടുത്തിയതോടെയാണ് ഇത്തരം പ്രചരണങ്ങൾ ശക്തമായത്. 2023-24 വർഷത്തിൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സക്കെത്തിയത് 11.29 കോടി ആളുകളാണ്. പ്രതിവർഷം ഒരുലക്ഷത്തോളം പ്രധാന ശസ്ത്രക്രിയകളും ഇവിടെ നടക്കുന്നുണ്ട്. ഇതെല്ലാം അവഗണിച്ചാണ് നിസാര പ്രശ്നങ്ങളെ പർവ്വതീകരിച്ച് പ്രചാരണം നടത്തുന്നതെന്ന് സമ്മേളനം കുറ്റപ്പെടുത്തി.
1000ത്തോളം പേർ പങ്കെടുത്ത യുദ്ധവിരുദ്ധ റാലിയും നടന്നു. സംസ്ഥാന ഭാരവാഹികളായി ഡോ. സി. രാധാകൃഷ്ണൻ കാസർകോട് (പ്രസിഡൻറ്), വി. മനോജ്കുമാർ തൃശൂർ- (സെക്രട്ടറി), കെ. വിനോദ്കുമാർ കണ്ണൂർ-(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

