Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇവിടെ ഇങ്ങിനെ ഒരാൾ; ഒ. അബ്​ദുറഹ്​മാനെ കുറിച്ചുള്ള  ഡോകുമെന്‍ററി പ്രകാശനം​ ചെയ്​തു
cancel
Homechevron_rightNewschevron_rightKeralachevron_right'ഇവിടെ ഇങ്ങിനെ ഒരാൾ';...

'ഇവിടെ ഇങ്ങിനെ ഒരാൾ'; ഒ. അബ്​ദുറഹ്​മാനെ കുറിച്ചുള്ള ഡോകുമെന്‍ററി പ്രകാശനം​ ചെയ്​തു

text_fields
bookmark_border

​കോഴിക്കോട്​: മാധ്യമം-മീഡിയവൺ ഗ്രൂപ്പ്​ എഡിറ്റർ ഒ. അബ്​ദുറഹ്​മാന്‍റെ സാമൂഹിക-പത്രപ്രവർത്തന ജീവിതം അടയാളപ്പെടുത്തി വിങ്​സ്​ ക്രിയേഷൻസ്​ നിർമിച്ച്​ നസീർക്കുട്ടി സംവിധാനം ചെയ്​ത 'ഇവിടെ ഇങ്ങിനെ ഒരാൾ' ഡോകുമെന്‍ററി ഇ.ടി. മുഹമ്മദ്​ ബഷീർ എം.പി പ്രകാശനം ചെയ്​തു. ത​െൻറ സർഗ പ്രതിഭക്കൊപ്പം സാമൂഹിക പ്രതിബദ്ധതയും അടയാളപ്പെടുത്തി എന്നതാണ്​ ഒ. അബ്​ദുറഹ്​മാ​െൻറ സവിശേഷതയെന്ന്​ ഇ.ടി അഭിപ്രായപ്പെട്ടു.

എല്ലാവർക്കും വിവരങ്ങൾ ലഭ്യമാകുന്ന പുതിയ കാലത്ത്​ ഉൾക്കാഴ്​ചയുള്ള ജീവിത ദർശനത്തോടെ ഈ വിവര വിനിമയത്തെ സമീപിക്കാൻ കഴിയുന്നുവെന്നതിൽ അദ്ദേഹം മാതൃകയാണെന്ന്​ ചടങ്ങിൽ അധ്യക്ഷത വഹിച്ച എഴുത്തുകാരൻ കെ.പി. രാമനുണ്ണി പറഞ്ഞു. 'മാധ്യമം' ആരംഭിച്ച കാലം മുതൽ ഒ. അബ്​ദുറഹ്​മാനുമായുള്ള സ്​നേഹബന്ധം ഇന്നും അതുപോലെ നിലനിൽക്കുന്നതായി ഓൺലൈൻ വഴി ആശംസയർപ്പിച്ച മുൻ പ്രതിരോധ മന്ത്രിയും മുതിർന്ന കോൺഗ്രസ്​ നേതാവുമായ എ.കെ. ആൻറണി പറഞ്ഞു.

നാദാപുരം എം.എൽ.എ ആയിരിക്കെ ഉണ്ടായ സാമുദായിക സംഘർഷം അവസാനിപ്പിക്കാൻ 'മാധ്യമ'വും ഒ. അബ്​ദുറഹ്​മാനും നൽകിയ പിന്തുണ നിസ്സീമമാണെന്നും ആ കൃതജ്ഞത എന്നുമുണ്ടായിരിക്കുമെന്നും ഓൺലൈൻ വഴി ചടങ്ങിൽ സംബന്ധിച്ച മുൻ മന്ത്രിയും സി.പി.ഐ നേതാവുമായ ബിനോയ്​ വിശ്വം എം.പി പറഞ്ഞു. സ്വാതന്ത്ര്യത്തിന്​ ശേഷം കേരളത്തിൽ ആരംഭിച്ച പത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായിത്തീരുന്നതിൽ 'മാധ്യമം' സ്വീകരിച്ച ഫോർമുല വ്യത്യസ്​തമായിരുന്നെന്നും ഇതിന്​ ചുക്കാൻ പിടിച്ച ഒ. അബ്​ദുറഹ്​മാന്‍റെ പങ്ക്​ സവിശേഷമാണെന്നും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്​ടർ തോമസ്​ ജേക്കബ്​ പറഞ്ഞു.

ജീവിതത്തിലെ ഏറ്റവും ദുരിതം നിറഞ്ഞ കാലത്ത്​ ഒപ്പം നിന്ന സുഹൃത്താണ്​ അദ്ദേഹമെന്നും കമല സുരയ്യ എന്ന ത​െൻറ മാതാവിനെ കുറിച്ച്​ വ്യാജം പ്രചരിച്ച കാലത്ത്​ സത്യത്തിനും കുടുംബത്തിനുമൊപ്പം അദ്ദേഹം നിലയുറപ്പിച്ചതായും സൺഡേ ഗാർഡിയൻ എഡിറ്റോറിയൽ ഡയറക്​ടർ കൂടിയായ എം.ഡി. നാലപ്പാട്​ പറഞ്ഞു. സാമൂഹികവും സാംസ്​കാരികവുമായ വ്യത്യസ്​തകളെയും അരികുവത്​കരിക്കപ്പെട്ടവരെയും ഉൾപ്പെടുത്തി സാമൂഹിക സന്തുലിതത്വത്തോടെയുള്ള മാധ്യമ പ്രവർത്തനത്തിലൂടെ കേരളത്തിന്​ വലിയ സംഭാവനയാണ്​ അദ്ദേഹം അർപ്പിച്ചതെന്ന്​ ദലിത്​ ആക്​ടിവിസ്​റ്റും വെൽ​ഫെയർ പാർട്ടി ദേശീയ വൈസ്​ പ്രസിഡൻറുമായ കെ. അംബുജാക്ഷൻ അഭിപ്രായപ്പെട്ടു.

പശ്ചിമേഷ്യ ഉൾപ്പെടെ അന്താരാഷ്​ട്ര രാഷ്​ട്രീയ ചലനങ്ങളെ കുറിച്ച്​ ആഴത്തിൽ അറിവുള്ള മാധ്യമ പ്രവർത്തകൻ കൂടിയാണദ്ദേഹമെന്ന്​ ആശംസയർപ്പിച്ച ഐ.പി.എച്ച്​ ചീഫ്​ എഡിറ്റർ വി.എ. കബീർ അഭിപ്രായപ്പെട്ടു. വ്യത്യസ്​ത അഭിപ്രായങ്ങളുടേയും പ്രത്യയശാസ്​ത്രങ്ങളുടേയും സമന്വയമാണ്​ അദ്ദേഹം നിർവഹിച്ചതെന്ന്​ ഫ്രണ്ട്​ലൈൻ സീനിയർ അസോസിയേറ്റ്​ എഡിറ്റർ വെങ്കിടേഷ്​ രാമകൃഷ്​ണൻ പറഞ്ഞു.

ഫാഷിസവും സമഗ്രാധിപത്യവും പിടിമുറുക്കുന്ന ഇന്ത്യ​പോലുള്ള ബഹുസ്വര സമൂഹത്തിൽ പരസ്​പര സ്​നേഹവും സഹവർത്തിത്വവും കൊണ്ടേ മറികടക്കാനാവൂ എന്ന്​ മറുപടി പ്രസംഗത്തിൽ ഒ. അബ്​ദുറഹ്​മാൻ ചൂണ്ടിക്കാട്ടി. ശരിയെന്ന്​ വിശ്വസിക്കുന്ന നിലപാടിന്​ വേണ്ടി സാധ്യമാകുന്ന വിധത്തിൽ നിലകൊണ്ടുവെന്ന്​ കരുതുന്നു. രണ്ടു പ്രളയത്തേയും കോവി​ഡിനേയും കരിപ്പൂർ വിമാനാപകടം പോലുള്ളതിനേയും നേരിടാൻ കേരളത്തിന്​ സാധിച്ചത്​ ഊർജസ്വലാരായ പുതുതലമുറയെ കൊണ്ടാണെന്നും അവരിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ​പ്രോ​ഗ്രാം കോർഡി​േനറ്റർ അബ്​ദുൽ റഷീദ്​ അറ്റ്​ലാൻറ, മാധ്യം സി.ഇ.ഒ പി.എം. സ്വാലിഹ്​, ബന്ന ചേന്ദമംഗല്ലൂർ തുടങ്ങിയവർ സംബന്ധിച്ചു. സംവിധായകൻ നസീർക്കുട്ടി സ്വാഗതവും മാധ്യമം ഡെപ്യൂട്ടി എഡിറ്റർ ഇബ്രാഹിം കോട്ടക്കൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:O AbdurahmanDocumentaryMadhyamam Editor
Next Story