Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡയറക്ട് സെല്ലിംഗ്:...

ഡയറക്ട് സെല്ലിംഗ്: നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി - ജി.ആർ. അനിൽ

text_fields
bookmark_border
ഡയറക്ട് സെല്ലിംഗ്: നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി - ജി.ആർ. അനിൽ
cancel

കൊച്ചി: ഡയറക്ട് സെല്ലിംഗിന്‍റെ മറവിൽ മണിചെയിന്‍, പിരമിഡ് സ്കീം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി.ആർ അനിൽ. ദേശീയ ഉപഭോക്തൃ ദിനാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ആലുവയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ഡയറക്ട് സെല്ലിങ്, മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനികളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും പരാതികൾ സ്വീകരിക്കുന്നതിനും പ്രത്യേക നിരീക്ഷണസംവിധാനത്തിന് രൂപം കൊടുത്ത ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

ഡയറക്ട് സെല്ലിങ് കമ്പനികൾ ഈ നിരീക്ഷണ സംവിധാനത്തിൽ എന്‍ റോൾ ചെയ്യണമെന്നും, ഈ വിവരങ്ങൾ വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നുമാണ് വ്യവസ്ഥ. ഇതു വഴി രജിസ്റ്റർ ചെയ്ത കമ്പനികളെ തിരിച്ചറിയാനും പരാതികൾ സമർപ്പിക്കാനും ഉപഭോക്താക്കൾക്ക് കഴിയും - മന്ത്രി ചൂണ്ടിക്കാട്ടി.

ഉപഭോക്തൃ തർക്ക പരിഹാരത്തിനായി ആരംഭിച്ച മീഡിയേഷ൯ സെല്ലുകൾ മുഖേന ഇതിനകം 854 കേസുകൾ തീർപ്പാക്കിയിട്ടുണ്ട്. സ്കൂൾ, കോളജ് തലങ്ങളിൽ നിലവിൽ 305 കൺസ്യൂമർ ക്ലബ്ബുകളാണുള്ളത്. ഇവയുടെ എണ്ണം ആയിരമാക്കുകയാണ് ലക്ഷ്യം. അവകാശങ്ങളെ കുറിച്ച് ഉപഭോക്താക്കളെ ബോധവൽക്കരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കഴിഞ്ഞിട്ടുണ്ട്. ഉപഭോക്താക്കൾക്ക് നീതി കൃത്യമായി ലഭ്യമാക്കാന്‍ ഈ രംഗത്തെ കമീഷനുകൾക്ക് കഴിയണം. ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഉപഭോക്താക്കൾക്ക് ഓൺലൈനായി പരാതികൾ സമർപ്പിക്കുന്നതിനുള്ള ഇ ദാഖിൽ പ്ലാറ്റ്ഫോം, തർക്ക പരിഹാര കമ്മീഷനുകളിലെ കേസുകൾ നിരീക്ഷിക്കുന്നതിനുള്ള ഏകജാലക സംവിധാനം, കമ്മീഷനുകളുടെ ഡിജിറ്റൽവൽക്കരണവും നെറ്റ് വർക്കിങും സാധ്യമാക്കുന്ന കൺഫോനെറ്റ് എന്നിവ ഇതിനകം നിലവിൽ വന്നിട്ടുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യ വ്യാപകമാക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെ സ്വകാര്യത, ഡാറ്റ സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിലും സർക്കാ‍ർ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. കെ ഫോൺ അടക്കം നിരവധി പദ്ധതികളാണ് ഡിജിറ്റൽ വിഭജനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്നത്.

അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാന്‍ എം.ഒ. ജോൺ, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ മുകുന്ദ് ഠാക്കൂർ, ലീഗൽ മെട്രോളജി കൺട്രോളർ വി.കെ. അബ്‌ദുൾ ഖാദർ, ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ പ്രസിഡൻറ് ഡി.ബി.ബിനു, തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമീഷൻ അംഗങ്ങളായ വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ, ടി.ജെ ലക്ഷ്മണ അയ്യർ, മുനിസിപ്പൽ കൗൺസിലർ മിനി ബൈജു, ഐപ്പ് ജോസഫ്, ഷൈൻ കളത്തിൽ, രാജു തെക്കൻ തുടങ്ങിയവർ പങ്കെടുത്തു.

ഉപഭോക്തൃ കേരളം മാസികയുടെ പ്രകാശനം കവി വേണു.വി.ദേശത്തിന് ആദ്യപ്രതി നൽകി മന്ത്രി ജി.ആർ അനിൽ നി‍ർവഹിച്ചു. രാജീവ് ഗാന്ധി ഉപഭോക്തൃ സംരക്ഷണ പുരസ്‌കാരം, സ്‌കൂൾ കൺസ്യൂമർ ക്ലബുകൾക്കുള്ള ധനസഹായ വിതരണം, ഉപഭോക്തൃ സംഘടനകൾക്കുളള ധനസഹായ വിതരണം, ഗ്രീൻ കൺസ്യൂമർ ഡേ പ്രോഗ്രാമിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുളള സർട്ടിഫിക്കറ്റ് വിതരണം എന്നിവയും മന്ത്രി നിർവഹിച്ചു.

എറണാകുളം ജില്ലാ ഉപഭോക്തൃ കമീഷന് ഹരിത സ്ഥാപന സർട്ടിഫിക്കറ്റും കൊച്ചിന്‍ കോളജിന് ഹരിത കലാലയ സർട്ടിഫിക്കറ്റും മന്ത്രി സമ്മാനിച്ചു. ഉപഭോക്തൃ കമീഷനുകളിൽ നിന്നും അനുകൂല ഉത്തരവുകൾ നേടിയ ഉപഭോക്താക്കളെ ചടങ്ങിൽ ആദരിച്ചു. പൗരാവകാശ രേഖ നഗരസഭ ചെയർമാൻ എം.ഒ. ജോൺ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister G.R. AnilDirect Selling
News Summary - Direct Selling: Strict action against illegal activities - G.R. Anil
Next Story