Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡീൽ ആരോപണം: ഇൻഡ്യ സഖ്യ...

ഡീൽ ആരോപണം: ഇൻഡ്യ സഖ്യ യോഗത്തിന് മുമ്പ് വിശദീകരണം നൽകണം -എം.എ. ബേബി

text_fields
bookmark_border
ഡീൽ ആരോപണം: ഇൻഡ്യ സഖ്യ യോഗത്തിന് മുമ്പ് വിശദീകരണം നൽകണം -എം.എ. ബേബി
cancel

ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സി.പി.എമ്മിന് നേരെ ഉയർത്തിയ ഡീൽ ആരോപണത്തിൽ വിശദീകരണം നൽകണമെന്ന് സി.പി.എം-ബി.ജെ.പിയുമായുള്ള ഡീൽ ആരോപണത്തിൽ ഇൻഡ്യ സഖ്യ യോഗത്തിന് മുമ്പ് കോൺഗ്രസ് വിശദീകരണം നൽകണമെന്നാണ് സി.പി.എം ആവശ്യം. സി.പി.എം-ബി.ജെ.പി ഡീൽ ആരോപണത്തിൽ തെളിവ് നൽകണമെന്ന് ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറി എം.എ. ബേബി ഇന്ത്യ സഖ്യത്തിലെ കക്ഷികൾക്ക് കത്തയച്ചു. അതേസമയം, സി.പി.എമ്മിനെ പ്രതിനിധീകരിച്ച് യോഗത്തിൽ ജോൺ ബ്രിട്ടാസ് എം.പി പങ്കെടുക്കും

ഇൻഡ്യ സഖ്യത്തിലേക്ക് ഇനി തിരിച്ചുപോക്കില്ലെന്ന് വ്യക്തമാക്കിയും മൂന്നാം മുന്നണി രൂപീകരണത്തിനുള്ള സാധ്യത തള്ളാതെയും ഡി.എം.കെ. ഉചിതമായ സമയത്ത് പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിൻ തീരുമാനമെടുക്കുമെന്ന് ഡി.എം.കെ ഓർഗനൈസിങ് സെക്രട്ടറി ആർ.എസ്. ഭാരതി പറഞ്ഞു. കോൺഗ്രസ് ചെയ്ത കാര്യങ്ങൾ ഒരുകാലത്തും മറക്കാൻ സാധിക്കില്ലെന്നും ഡി.എം.കെ നേതാക്കൾ പറയുന്നു. ഇൻഡ്യ സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടിന് പിന്നാലെയാണ് ഡി.എം.കെയുടെ പ്രതികരണം.

പ്ര​തി​പ​ക്ഷ ഇൻഡ്യ സ​ഖ്യ​ത്തി​ന്‍റെ യോ​ഗം എ​ട്ടി​ന് ഡ​ൽ​ഹി​യി​ൽ ന​ട​ന്നേ​ക്കു​മെ​ന്ന് റി​പ്പോ​ർട്ട്. ത​മി​ഴ്നാ​ട്ടി​ൽ നേ​രി​ട്ട പ​രാ​ജ​യ​ത്തി​നു​ശേ​ഷം മു​ന്ന​ണി​യി​ൽ​നി​ന്ന് അ​ക​ന്ന ഡി​.എം.​കെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തേ​ക്കി​ല്ലെ​ങ്കി​ലും കോ​ണ്‍​ഗ്ര​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ ഭ​ര​ണം പി​ടി​ച്ച വി​ജ​യ്‌യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​.വി.​കെ) യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മോ​യെ​ന്ന​താ​ണ് ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്.

അതേസമയം, പാലക്കാട് നിയമസഭ മണ്ഡലത്തിൽ ബി.ജെ.പിയെ വിജയിപ്പിക്കാൻ സി.പി.എം ഡീൽ ഉണ്ടാക്കിയെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ​കെ.സി. വേണുഗോപാൽ അടക്കമുള്ള യു.ഡി.എഫ് നേതൃത്വമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ആദ്യം രംഗത്തെത്തിയത്. യു.ഡി.എഫിന് ലഭിക്കുന്ന ന്യൂനപക്ഷ വോട്ട് ഭിന്നിപ്പിച്ച് ബി.ജെ.പിയെ ജയിപ്പിക്കാനാണ് എൻ.എം.ആർ. റസാഖ് എന്ന സ്വതന്ത്ര സ്ഥാനാർഥിയെ സി.പി.എം നിർത്തിയതെന്നാണ് കോൺഗ്രസ് ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MA BabyExplanationCPMINDIA AllianceRahul GandhiCongressBJP
News Summary - Deal allegations: Explanation should be given before India alliance meeting - M.A. Baby
Next Story