Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമയപരിധി ഇന്ന് തീരും;...

സമയപരിധി ഇന്ന് തീരും; എ​ൻ​ജി​നീ​യ​റി​ങ് പ്രവേശനത്തിന് നെട്ടോട്ടം

text_fields
bookmark_border
Engineering Admission
cancel

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ൾ നി​ക​ത്തു​ന്ന​തി​നാ​യി അ​ഖി​ലേ​ന്ത്യ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ (എ.​ഐ.​സി.​ടി.​ഇ) നി​ശ്ച​യി​ച്ച പ്ര​വേ​ശ​ന സ​മ​യ​പ​രി​ധി ഇ​ന്ന് അ​വ​സാ​നി​ക്കെ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ക​ടു​ത്ത ആ​ശ​ങ്ക​യി​ൽ. സ്​​പോ​ട്ട് അ​ഡ്മി​ഷ​ൻ വ​ഴി സീ​റ്റ് ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ആ​ഗ​സ്റ്റ് 14ന് ​വൈ​കീ​ട്ട് നാ​ലു​മ​ണി​ക്ക് മു​മ്പ് രേ​ഖ​ക​ൾ സ​ഹി​തം കോ​ള​ജു​ക​ളി​ൽ ഫീ​സ​ട​ച്ച് പ്ര​വേ​ശ​നം പൂ​ർ​ത്തി​യാ​ക്ക​ണം. നി​ല​വി​ൽ മ​ല​ബാ​ർ മേ​ഖ​ല​യി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്ക് സ്​​പോ​ട്ട് അ​ഡ്മി​ഷ​ൻ വ​ഴി തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​​ലെ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജു​ക​ളി​ലേ​ക്ക് മാ​റ്റം കി​ട്ടി​യാ​ൽ, കു​റ​ഞ്ഞ സ​മ​യ​പ​രി​ധി​ക്ക​കം എ​ങ്ങ​നെ പ്ര​വേ​ശ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന​താ​ണ് പ്ര​ധാ​ന​മാ​യും ഉ​യ​രു​ന്ന ചോ​ദ്യം.

സം​സ്ഥാ​ന​ത്തെ 12 സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജു​ക​ളി​ലേ​ക്കാ​ണ് വ്യാ​ഴാ​ഴ്ച കേ​ന്ദ്രീ​കൃ​ത സ്​​പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ന്ന​ത്. മ​ല​ബാ​ർ മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നി​ശ്ച​യി​ച്ച പ്ര​ധാ​ന കീം ​സ്പോ​ട്ട് അ​ഡ്മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്ന് കോ​ഴി​ക്കോ​ട് ഗ​വ. എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് ആ​യി​രു​ന്നു. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ 12 വ​രെ​യാ​യി​രു​ന്നു ര​ജി​സ്ട്രേ​ഷ​ൻ സ​മ​യം. ഉ​ച്ച​യോ​ടെ ഫ​ലം അ​റി​യി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടും രാ​ത്രി വൈ​കി​യാ​ണ് ല​ഭ്യ​മാ​യ​ത്.

പ​ത്ത​നം​തി​ട്ട​യ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ലെ സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ത്തി​യി​രു​ന്നു. ഇ​വ​ർ​ക്ക് മ​ല​ബാ​ർ മേ​ഖ​ല​യി​ലെ സ​ർ​ക്കാ​ർ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ചാ​ൽ നി​ല​വി​ൽ പ്ര​വേ​ശ​നം നേ​ടി​യ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ടി.​സി​യും മാ​ർ​ക്ക് ലി​സ്റ്റും അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ വാ​ങ്ങി അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. സ്വാ​ശ്ര​യ കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക്ക് കോ​ള​ജ് മാ​റു​മ്പോ​ൾ നേ​ര​ത്തേ അ​ട​ച്ച ഫീ​സ് ഉ​ട​ൻ തി​രി​കെ കി​ട്ടി​ല്ല. പു​തി​യ കോ​ള​ജി​ൽ വീ​ണ്ടും ഫീ​സ് അ​ട​ക്കേ​ണ്ടി​വ​രും. സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ങ്കി​ൽ നി​ല​വി​ലെ കോ​ള​ജി​ൽ നി​ന്ന് നോ ​ഒ​ബ്ജ​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ല്ലെ​ങ്കി​ൽ ടി.​സി ഹാ​ജ​രാ​ക്ക​ണം. പ​ല മാ​നേ​ജ്മെ​ന്റു​ക​ളും സ​മ​യ​പ​രി​ധി​യു​ടെ പേ​രു​പ​റ​ഞ്ഞ് ഇ​വ ന​ൽ​കാ​ൻ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​ന്നു.

സ്​​പോ​ട്ട് അ​ഡ്മി​ഷ​നാ​യി റി​പ്പോ​ർ​ട്ടു​ചെ​യ്ത കോ​ള​ജി​ൽ നി​ന്നോ അ​ഡ്മി​ഷ​ൻ ല​ഭി​ച്ച കോ​ള​ജി​ൽ നി​ന്നോ അ​ലോ​ട്മെ​ന്റ് മെ​മ്മോ വേ​ണ​മെ​ന്നാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. അ​ക്കാ​ര്യ​ത്തി​ലും അ​വ്യ​ക്ത​ത നി​ല​നി​ൽ​ക്കു​ന്നു. രേ​ഖ​ക​ൾ പി​ന്നീ​ട് ഹാ​ജ​രാ​ക്കി​യാ​ൽ മ​തി​യെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കു​വെ​ച്ചു. എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണം എ.​ഐ.​സി.​ടി.​ഇ​യു​ടെ സ​മ​യ​പ​രി​ധി​യാ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ക്കു​ന്നു. ആ​ഗ​സ്റ്റ് 14ന​കം പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കേ​ണ്ട​തി​നാ​ൽ പ​ല മു​ൻ​നി​ര സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ലും മെ​റി​റ്റ് സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. സ​മ​യ​പ​രി​ധി നീ​ട്ടി​ക്കി​ട്ടാ​ത്ത​പ​ക്ഷം യോ​ഗ്യ​രാ​യ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഈ ​സ​ർ​ക്കാ​ർ സീ​റ്റു​ക​ൾ ന​ഷ്ട​മാ​കും. മെ​ഡി​ക്ക​ൽ അ​ലോ​ട്ട്മെ​ന്റു​ക​ൾ (നീ​റ്റ്/ കീം ​മെ​ഡി​ക്ക​ൽ) വൈ​കു​ന്ന​തി​നാ​ൽ എ​ൻ​ജി​നീ​യ​റി​ങ് സീ​റ്റ് നി​ല​നി​ർ​ത്ത​ണ​മോ അ​തോ മെ​ഡി​ക്ക​ൽ സീ​റ്റി​നാ​യി കാ​ത്തി​രി​ക്ക​ണ​മോ എ​ന്ന കാ​ര്യ​ത്തി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deadlinerushengineering admissionsEducation NewsKerala
News Summary - Deadline ends today; rush for engineering admissions
Next Story