Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'എന്‍റെ അമ്മയെ...

'എന്‍റെ അമ്മയെ വിജയിപ്പിച്ച ജനാധിപത്യ വിശ്വാസികളായ വോട്ടർമാർക്ക് നന്ദി'

text_fields
bookmark_border
എന്‍റെ അമ്മയെ വിജയിപ്പിച്ച ജനാധിപത്യ വിശ്വാസികളായ വോട്ടർമാർക്ക് നന്ദി
cancel
camera_alt

സ്നേ​ഹ മൈ​ക്ക് അ​നൗ​ൺ​സ്മെൻറി​ൽ

പൊന്നാനി: 'പ്രി​യ​മു​ള്ള​വ​രെ ...പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലെ ഏ​ഴാം വാ​ർ​ഡി​ൽ നി​ന്ന്​ സി.​വി. സു​ധയെ​ വോ​ട്ട് ചെ​യ്ത് വി​ജ​യി​പ്പി​ച്ച നല്ലവരായ വോട്ടർമാർക്ക് ഹൃദയംഗമമായ നന്ദി അറിയിക്കുകയാണ്'. അനൗൺസ്മെന്‍റ് വാഹനത്തിലെ പെൺപുലി സ്നേഹയുടെ സന്തോഷം നന്ദി പ്രകടനത്തിലൂടെ വോട്ടർമാരിലേക്ക് ഒഴുകുകയാണ്. കാരണം അമ്മയെ വീണ്ടും വിജയിപ്പിച്ചെടുക്കാൻ നാടാകെ ശബ്ദ പ്രചാരണവുമായി കറങ്ങി നടന്ന മകളെ നാട്ടുകാരും വോട്ടർമാരും മറന്നിരുന്നില്ല.

പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലെ ഏ​ഴാം വാ​ർ​ഡി​ൽ നിന്ന് വിജയിച്ച സുധയുടെ മകളാണ് സ്നേഹ. വാർഡിലെ സിറ്റിംഗ് കൗൺസിലറായ സുധക്ക് വേണ്ടി പ്രവർത്തകർക്കൊപ്പം ചുക്കാൻ പിടിക്കാൻ സ്നേഹയും ഒപ്പമുണ്ടായിരുന്നു.

എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി അ​രി​വാ​ൾ ചു​റ്റി​ക ന​ക്ഷ​ത്രത്തിലായിരുന്നു ജ​ന​വി​ധി തേ​ടിയത്. 628 വോട്ടുകൾ നേടി സുധ സീറ്റ്​ നിലനിർത്തി. ​554 വോട്ടുകളുമായി കോൺഗ്രസിലെ പവിത്രകുമാറാണ്​ രണ്ടാമതെത്തിയത്​.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യ​തോ​ടെയായിരുന്നു ഏ​ഴാം വാ​ർ​ഡി​ൽ അ​നൗ​ൺ​സ്‌​മെൻറ്​ വാ​ഹ​നം എ​ത്തി​യ​പ്പോ​ൾ ത​ന്നെ അ​മ്മ​ക്കാ​യു​ള്ള അ​നൗ​ൺ​സ്മെ​ൻ്റ് ചു​മ​ത​ല സ്നേ​ഹ ഏ​റ്റെ​ടു​ത്തത്. അമ്മക്ക് വോട്ടഭ്യാർഥിച്ചുള്ള മകളുടെ പ്രചാരണവും കൂടിയായതോടെ നാട്ടുകാർക്ക് കൗതുകവുമായിരുന്നു.

എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ ഡി​ഗ്രി അവസാന വർഷ വി​ദ്യാ​ർ​ഥി​യാ​ണ് സ്നേ​ഹ. പ്ര​സം​ഗ മ​ത്സ​ര​ങ്ങ​ളി​ലും ഡി​ബേ​റ്റു​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന സ്നേ​ഹ ഏ​റെ താ​ൽ​പ​ര്യ​ത്തോ​ടെ​യാ​ണ് അ​നൗ​ൺ​സ്മെൻറി​നി​റ​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnaniElection Announcerelection campaigning
News Summary - daughter announcement mother won in ponnani
Next Story