യു.എസിൽ അപ്പാർട്ട്മെന്റിൽ തീപ്പിടിത്തം; മൂന്ന് മരണം
text_fieldsവാഷിങ്ടൺ: യു.എസിലെ ഡല്ലാസിൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ ഉണ്ടായ സ്ഫോടനത്തിലും വൻ തീപിടിത്തത്തിലും ഒരു കുട്ടിയും മൂന്ന് പേർ കൊല്ലപ്പെട്ടു. പാചക വാതക ചോർച്ചയെത്തുടർന്നാണ് തീപ്പിടിത്തം. അഞ്ചു പേരെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീപ്പിടിത്തമുണ്ടായ രണ്ട് നില സമുച്ചയത്തിൽ എത്ര താമസക്കാർ താമസിച്ചിരുന്നുവെന്ന് വ്യക്തമല്ല. സംഭവ സ്ഥലത്തുനിന്ന് കറുത്ത പുകയുടെ ഒരു വലിയ നിര കാണാമായിരുന്നു.
കെട്ടിടത്തിന്റെ കത്തിനശിച്ച അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ഇരകളെ കണ്ടെത്താനുള്ള സാധ്യത അഗ്നിരക്ഷാ സേന തള്ളിക്കളഞ്ഞില്ല.
ഗ്യാസ് ചോർച്ചയെക്കുറിച്ചുള്ള ഒരു കോളിൽ അഗ്നിശമന സേനാംഗങ്ങൾ പ്രതികരിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് ബെറി പറഞ്ഞു. പ്രകൃതിവാതക പൈപ്പ്‌ലൈനിൽ നിന്ന് പാചക വാതകം ചോർന്നതെന്നാണ് വിവരം. പ്രാദേശിക സമയം വ്യാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. പൈപ്പ്‌ലൈനിൽ കേടുപാടുകൾ സംഭവിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

