Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെന്നൈയിൽ നിന്ന്​...

ചെന്നൈയിൽ നിന്ന്​ തിരുവനന്തപുരം, മംഗളൂരു പ്രതിദിന ട്രെയിൻ 27 മുതൽ

text_fields
bookmark_border
ചെന്നൈയിൽ നിന്ന്​ തിരുവനന്തപുരം, മംഗളൂരു പ്രതിദിന ട്രെയിൻ 27 മുതൽ
cancel

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നും മംഗളൂരുവിൽനിന്നും ചെന്നൈയിലേക്കും തിരിച്ചും സ്പെഷൽ ട്രെയിനുകൾ അനുവദിച്ചതായി റെയിൽവേ അറിയിച്ചു.

മംഗളൂരു - ചെന്നൈ സ്​​െപഷൽ ട്രെയിൻ (02602) സെപ്റ്റംബർ 27ന്​ മംഗളൂരുവിൽനിന്നും ചെന്നൈ - മംഗളൂരു സ്​​െപഷൽ ട്രെയിൻ (02601) 28ന്​ ചെന്നൈയിൽനിന്നും സർവിസ് തുടങ്ങും. ചെന്നൈ - തിരുവനന്തപുരം ട്രെയിൻ സെപ്റ്റംബർ 27ന്​ ചെന്നൈയിൽനിന്നും 28ന്​ തിരുവനന്തപുരത്തുനിന്നും സർവിസ് തുടങ്ങും.

ചെന്നൈ - തിരുവനന്തപുരം പ്രതിദിന ട്രെയിൻ

ചെ​െന്നെയിൽനിന്ന് ദിവസവും രാത്രി 7.45ന് പുറപ്പെടുന്ന ചെന്നൈ - തിരുവനന്തപുരം സ്പെഷൽ (02623) അടുത്തദിവസം രാവിലെ 11.45ന്​ തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്തുനിന്ന് ഉച്ചക്ക്​ മൂന്നിന് പുറപ്പെടുന്ന തിരുവനന്തപുരം - ചെന്നൈ സ്പെഷൽ (02624) അടുത്തദിവസം രാവിലെ 7.40ന് ചെന്നൈയിലെത്തും.

പേട്ട, വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, തൃപ്പൂണിത്തുറ, എറണാകുളം ടൗൺ, ആലുവ, അങ്കമാലി, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്​റ്റോപ്പുകൾ.



ചെന്നൈ - മംഗളൂരു പ്രതിദിന ട്രെയിൻ

രാത്രി 8.10ന്​ ചെന്നൈയിൽനിന്ന്​ പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചക്ക്​ 12.10ന്​ മംഗളൂരുവിലെത്തും. ഉച്ച 1.30ന്​ മംഗളൂരുവിൽനിന്ന്​ പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം പുലർ​ച്ചെ 5.35ന്​ ചെന്നൈയിലെത്തും.

പാലക്കാട്​ ജങ്​ഷൻ, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി, ​ഫറോക്ക്​, കോഴിക്കോട്​, കൊയിലാണ്ടി, വടകര, മാഹി, തലശ്ശേരി, കണ്ണൂർ, പഴയങ്ങാടി, പയ്യന്നൂർ, ചെറുവത്തൂർ, കാഞ്ഞങ്ങാട്​​, കാസർകോട്​, മഞ്ചേശ്വരം എന്നിവയാണ്​ ​കേരളത്തിലെ സ്​റ്റോപ്പുകൾ.



Latest Video:


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennaitraintrivandrum
Next Story