Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദിലീപിനെതിരെ കേസെടുക്കാത്തതെന്തെന്ന് തൃശൂർ വിജിലൻസ് കോടതി

text_fields
bookmark_border
  • ഒരാഴ്ചക്കകം എഫ്.ഐ.ആർ സമർപ്പിക്കണമെന്ന് നിർദ്ദേശം
ദിലീപിനെതിരെ കേസെടുക്കാത്തതെന്തെന്ന് തൃശൂർ വിജിലൻസ് കോടതി
cancel
 തൃശൂർ: ചാലക്കുടിയിൽ നടൻ ദിലീപി​​​െൻറ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് ഭൂമി കയ്യേറിയതാണെന്ന പരാതിയിൽ  എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതിരുന്നതിന് വിജിലൻസിന് തൃശൂർ വിജിലൻസ് കോടതിയുടെ രൂക്ഷ വിമർശനം. ഉത്തരവ് പാലിക്കാതിരുന്നതെന്തെന്നും, വൈകിയതെന്തിനെന്നും കോടതി ചോദിച്ചു. ഒരാഴ്ചക്കുള്ളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് സമർപ്പിക്കണമെന്ന് കോടതി വിജിലൻസിന് നിർദ്ദേശം നൽകി.  കയ്യേറ്റമില്ലെന്നും, അനധികൃത നിർമ്മാണ പ്രവർത്തനങ്ങളില്ലെന്നും വ്യക്തമാക്കി വിജിലൻസ് നൽകിയ ത്വരിതാന്വേഷണ റിപ്പോർട്ട് മാർച്ച് 15 ന്​ കോടതി തള്ളിയിരുന്നു.  റിപ്പോർട്ട്​ തള്ളിയ തൃശൂർ വിജിലൻസ് കോടതി നടൻ ദിലീപിനും, മുൻ കലക്ടർ എം.എസ്.ജയക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തൃശൂർ വിജിലൻസ് യൂണിറ്റിന് നിർദ്ദേശം നൽകി ഉത്തരവിട്ടു. എന്നാൽ രണ്ടാഴ്ച പിന്നിട്ടിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കാണിച്ച് ഹരജി നൽകിയിരുന്ന പൊതുപ്രവർത്തകൻ പി.ഡി.ജോസഫ്, നൽകിയ അപേക്ഷ പരിഗണിച്ചായിരുന്നു വിജിലൻസിന് കോടതിയുടെ വിമർശനം. 
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - D Cinemas - Land encroachment by actor Dileep - Kerala news
Next Story