തൊമ്മൻകുത്തിൽ സ്ഥാപിച്ച കുരിശ് വനം വകുപ്പ് പൊളിച്ചുനീക്കി
text_fieldsഇടുക്കി തൊമ്മൻ കുത്തിൽ സെന്റ് തോമസ് പള്ളിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച കുരിശ്, വനംവകുപ്പ് ഉദ്യോഗസ്ഥർ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുനീക്കുന്നു
തൊടുപുഴ: തൊമ്മൻകുത്തിൽ സ്ഥാപിച്ച കുരിശ് വനംവകുപ്പ് പൊളിച്ചുനീക്കി. വിശുദ്ധവാരാഘോഷത്തോടനുബന്ധിച്ച് തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സ്ഥാപിച്ച കുരിശാണ് വനം വകുപ്പുദ്യോഗസ്ഥർ ശനിയാഴ്ച ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചത്. വനത്തിൽ കുരിശ് സ്ഥാപിച്ചതിന് സെന്റ് തോമസ് പള്ളി വികാരി ഉൾപ്പെടെയുള്ളവർക്ക് എതിരെ കേസ് എടുക്കുമെന്ന് വനംവകുപ്പ് കാളിയാർ റേഞ്ച് ഓഫിസർ പറഞ്ഞു. അതേസമയം, വർഷങ്ങളായുള്ള കൈവശ ഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്നും സ്ഥലം വില കൊടുത്തുവാങ്ങിയതാണെന്നും പള്ളി കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
സംയുക്ത പരിശോധനയിൽ വനഭൂമിയാണെന്ന് കണ്ടെത്തിയ സ്ഥലത്താണ് കുരിശ് സ്ഥാപിച്ചതെന്ന് കാളിയാർ റേഞ്ച് ഓഫിസർ ടി.കെ.മനോജ് പറഞ്ഞു. കൈയേറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വർഷങ്ങളായി കൈവശമുള്ള ഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്ന് പള്ളി കമ്മിറ്റിയിലുള്ള ജോൺ ഇല്ലിക്കൽ പ്രതികരിച്ചു. വില കൊടുത്തു വാങ്ങിയ ഭൂമിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വനാതിർത്തി പ്രദേശമായതുകൊണ്ടു തന്നെ പ്രാദേശിക വികസനവുമായി ബന്ധപ്പെട്ട് വനം വകുപ്പും നാട്ടുകാരും തമ്മിൽ അസ്വാരസ്യം നില നിൽക്കുന്ന പ്രദേശം കൂടിയാണ് തൊമ്മൻകുത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

