സ്വപ്ന സുരേഷിൻെറ ശബ്ദ സന്ദേശം ഗൗരവതരമെന്ന് സി.പി.എം
text_fieldsതിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിൻെറ ശബ്ദസന്ദേശത്തിലെ പരാമർശങ്ങൾ ഗൗാരവതരമെന്ന് സി.പി.എം. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് ഗൗരവത്തോടെ കാണണം. പ്രതികളിൽ സമ്മർദം ചെലുത്തുന്നത് നിയമസംവിധാനത്തോടുള്ള വെല്ലുവിളിയാണ്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സർക്കാറിനെ അട്ടിമറിക്കാനാണ് ശ്രമമെന്നും സി.പി.എം ആരോപിച്ചു.
മുഖ്യമന്ത്രിക്കെതിരെ മൊഴി പറയാൻ അന്വേഷണ സംഘം നിർബന്ധിച്ചതായും രേഖപ്പെടുത്തിയ തന്‍റെ മൊഴി വായിച്ചു നോക്കാൻ അനുവദിക്കുന്നില്ലെന്നും സ്വപ്ന സുരേഷ് പറയുന്നതായി അവകാശപ്പെടുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ചെയ്തതായും ശബ്ദസന്ദേശത്തില്‍ പറയുന്നു.
അതേസമയം, പുറത്ത് വന്ന ശബ്ദ സന്ദേശം തന്‍റേത് തന്നെയാണെന്ന് സ്വപ്ന ഡി.ഐ.ജിക്ക് മൊഴി നൽകി. എന്നാല്‍, എപ്പോഴാണ് ഇത് റെക്കോര്‍ഡ് ചെയ്തതെന്ന് ഓര്‍മ്മയില്ലെന്നാണ് സ്വപ്‌ന ഡി.ഐ.ജിക്ക് നൽകിയ മൊഴി. ഒക്ടോബർ 14നാണ് സ്വപ്ന അട്ടക്കുളങ്ങര ജയിലിൽ എത്തിയത്. ഒരു തവണ കസ്റ്റംസ് സാന്നിധ്യത്തിൽ അമ്മയുമായി ഫോണിൽ സംസാരിച്ചു. ഭർത്താവിനെയും മക്കളേയും കണ്ടതും കസ്റ്റംസ് സാന്നിധ്യത്തിലാണെന്നും സ്വപ്ന പറഞ്ഞു