
'തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടുകൾ യു.ഡി.എഫിന്, കോൺഗ്രസിനെ തകർക്കാന്‍ സി.പി.എം ബി.ജെ.പിക്ക് വോട്ട് മറിച്ചു'
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ കേരളത്തിലുടനീളം സി.പി.എം ബി.ജെ.പിക്ക് വോട്ട് മറിച്ചതായി കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ. പല മേഖലകളിലെ നൂറോളം വാർഡുകളിൽ നടത്തിയ പരിശോധനയിൽ ബി.ജെ.പി, എസ്.ഡി.പി.െഎ തുടങ്ങിയ കക്ഷികളുമായി നടത്തിയ ആസൂത്രിത നീക്കുപോക്ക് മനസ്സിലാകുമെന്നും അേദ്ദഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഇത്തരത്തിൽ വോട്ട് കൈമാറ്റം നടന്ന 60ലേറെ വാർഡുകളിലെ വോട്ടുനില സംബന്ധിച്ച രേഖകളും കണക്കുകളും സഹിതമായിരുന്നു വാർത്താസമ്മേളനം.
തെരഞ്ഞെടുപ്പ് കമീഷന്‍ രേഖകള്‍ പുറത്തുവിട്ട കണക്കുകൾ അടിസ്ഥാനപ്പെടുത്തിയാണ് കെ.പി.സി.സി റിസര്‍ച് ആന്‍ഡ് ഡെവലപ്‌മെൻറ് ഡിപ്പാര്‍ട്ട്‌മെൻറ് ഇത്തരമൊരു പഠനം നടത്തിയതെന്ന് ചെയർമാൻ കൂടിയായ മാത്യു കുഴൽനാടൻ പറഞ്ഞു. മധ്യകേരളത്തിലാണ് ഇത്തരത്തില്‍ വ്യാപകമായ രഹസ്യധാരണ ബി.ജെ.പിയുമായി ഉണ്ടാക്കിയത്. നൂറോളം വാര്‍ഡുകളില്‍ സി.പി.എമ്മിന് രണ്ടക്ക വോട്ടുകളാണുള്ളതെന്ന് കാണാനാകും.
നിരവധിയിടങ്ങളില്‍ കോൺഗ്രസിനെ പരാജയപ്പെടുത്താൻ പരോക്ഷമായി സി.പി.എം ബി.ജെ.പിക്ക് വോട്ട് മറിച്ചു. ആലപ്പുഴ ജില്ലയിലെ തിരുവന്‍വണ്ടൂര്‍ പഞ്ചായത്താണ് ഇതില്‍ ഏറ്റവും വലിയ ഉദാഹരണം. അവിടെ ബി.ജെ.പിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ തെരഞ്ഞെടുപ്പിനുശേഷം യു.ഡി.എഫ് എൽ.ഡി.എഫിനെ പിന്തുണച്ചു. എന്നാല്‍, ആ പിന്തുണ സ്വീകരിക്കാതെ രാജിെവച്ച് പിന്മാറുകയാണ് സി.പി.എം ചെയ്തത്.
ഈ പഞ്ചായത്തിലെ പല വാര്‍ഡുകളിലും ബി.ജെ.പിയുമായി സി.പി.എം ധാരണയിലായിരുന്നു എന്നത് തെരഞ്ഞെടുപ്പ് ഫലം ശ്രദ്ധിച്ചാല്‍ മനസ്സിലാകും. പഞ്ചായത്ത് ഓഫിസ് വാര്‍ഡില്‍ ബി.ജെ.പി വിജയിച്ചപ്പോള്‍ അവിടെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചയാള്‍ക്ക് ലഭിച്ചത് അഞ്ച് വോട്ടാണ്. അതുപോലെ വനവാതുക്കര വാര്‍ഡില്‍ സി.പി.എം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 57 വോട്ട് മാത്രമാണ്. ഇവിടെയും ബി.ജെ.പി വിജയിച്ചു, കോണ്‍ഗ്രസ് രണ്ടാമതും.
ഉമയാറ്റുകര വാര്‍ഡില്‍ ഒത്തുകളി നടത്തിയിട്ടും യു.ഡി.എഫിനെ പരാജയപ്പെടുത്താനായില്ല. വര്‍ഗീയ കക്ഷികളെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താനെന്ന് പറയുകയും വ്യാപകമായി ബി.ജെ.പിക്ക് കുടപിടിക്കുകയുമാണ് സി.പി.എം ചെയ്തത്. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർഥിക്കുപോലും സി.പി.എം വോട്ട് ചെയ്യാതെ ബി.ജെ.പിയെ സഹായിച്ചു. ആലപ്പുഴ ജില്ലയില്‍ വ്യാപകമായാണ് ക്രോസ് വോട്ടിങ് നടന്നത്. പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ പല മേഖലകളിലും പരസ്പരം കൂട്ടുകൂടിയാണ് ഇരുവരും മത്സരിച്ചത്. മാവേലിക്കര, ചെങ്ങന്നൂര്‍ നഗരസഭകളില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ കയറ്റാതിരിക്കാന്‍ ബി.ജെ.പിക്ക് വോട്ട് മറിച്ചുകൊടുെത്തന്നും മാത്യു ആരോപിച്ചു.
മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവായ അഭിമന്യുവിെൻറ പഞ്ചായത്തിൽ വിവിധ വാർഡുകളിലും സി.പി.എം ബി.ജെ.പിക്ക് വോട്ട് മറിെച്ചു. അഭിമന്യുവിെൻറ വാർഡിൽ പോലും കോൺഗ്രസിനെ മാറ്റിനിർത്താൻ ബി.ജെ.പിയെയാണ് സി.പി.എം പിന്തുണച്ചത്.
ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോർപറേഷനുകളിലുമായി ആകെ 2,12,73,417 സമ്മതിദായകരാണ് വോട്ട് ചെയ്തത്. അതിൽ യു.ഡി.എഫിന് കിട്ടിയത് 74,58,516 വോട്ടുകൾ. എൽ.ഡി.എഫിന് 74,37,787 വോട്ടുകളും. അതായത് യു.ഡി.എഫിന് 35.06 ശതമാനം. എൽ.ഡി.എഫിന് കിട്ടിയത് 34.96 ശതമാനം. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലേക്കാണ് തങ്ങളുടെ വാർഡിലെ പ്രതിനിധിയെ തെരഞ്ഞെടുക്കാൻ ജനം നേരിട്ട് വോട്ട് ചെയ്യുന്നത്. ഇവിടങ്ങളിലെ കണക്കുകൾ മാത്രമെടുത്താൽ യു.ഡി.എഫിനാണ് വോട്ട് കൂടുതൽ കിട്ടിയതെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
