Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം സംഘ്പരിവാര്‍...

സി.പി.എം സംഘ്പരിവാര്‍ വാദങ്ങളുടെ മെഗാഫോണാകുന്നു –സോളിഡാരിറ്റി

text_fields
bookmark_border
സി.പി.എം സംഘ്പരിവാര്‍ വാദങ്ങളുടെ മെഗാഫോണാകുന്നു –സോളിഡാരിറ്റി
cancel

കോ​ഴി​ക്കോ​ട്: മാ​വോ​വാ​ദി​ക​ളെ സ​ഹാ​യി​ക്കു​ന്ന​ത് ഇ​സ്​​ലാ​മി​ക തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളാ​ണെ​ന്ന സി.​പ ി.​എം ജി​ല്ല സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​​െൻറ പ്ര​സ്താ​വ​ന​യി​ലൂ​ടെ പാ​ർ​ട്ടി സം​ഘ്പ​രി​വാ​ര്‍ വാ​ദ​ങ്ങ​ളു​ട െ മെ​ഗാ​ഫോ​ണാ​വു​ക​യാ​ണെ​ന്ന് സോ​ളി​ഡാ​രി​റ്റി യൂ​ത്ത്മൂ​വ്‌​മ​െൻറ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ന​ഹാ​സ് മാ​ ള. പാ​ര്‍ട്ടി അ​ക​പ്പെ​ട്ട ആ​ശ​യ ദാ​രി​​​ദ്ര്യ​ത്തെ മ​റ​ച്ചു​പി​ടി​ക്കാ​നും പാ​ര്‍ട്ടി പ്ര​വ​ര്‍ത്ത​ക​ര്‍ ക്കെ​തി​രെ​പോ​ലും യു.​എ.​പി.​എ പ്ര​യോ​ഗി​ക്കു​ന്ന പൊ​ലീ​സ് ന​ട​പ​ടി​ക​ളെ നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​ലു​ള്ള ജാ​ള്യ​ത മ​റ​യ്​​ക്കാ​നു​മാ​ണ് ക​ടു​ത്ത ഇ​സ്​​ലാ​മോ​ഫോ​ബി​ക്കാ​യ പ്ര​സ്താ​വ​ന​യി​ലൂ​ടെ ശ്ര​മി​ക്കു​ന്ന​ത്. സം​ഘ്പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ളു​ടെ കൈ​യ​ടി നേ​ടാ​നാ​യി മു​സ്​​ലിം സം​ഘ​ട​ന​ക​ളെ സം​ശ​യ സ്ഥാ​ന​ത്ത് നി​ര്‍ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ലൂ​ടെ ഫാ​ഷി​സ്​​റ്റ്​ പ്ര​തി​രോ​ധ​ക​രാ​ണെ​ന്ന സി.​പി.​എ​മ്മി​​െൻറ പൊ​യ്മു​ഖം അ​ഴി​ഞ്ഞു​വീ​ഴു​ക​യാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത് -അ​ദ്ദേ​ഹം പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

കമ്യൂണിസ്​റ്റ്​ തീവ്രവാദത്തെ ഇസ്​ലാമി​​െൻറ പേരിൽ കെട്ടിവെക്കരുത്
–എസ്​.കെ.എസ്​.എസ്​.എഫ്

മ​ല​പ്പു​റം: മാ​വോ​വാ​ദി​ ബ​ന്ധം ആ​രോ​പി​ച്ച് കോ​ഴി​ക്കോ​ട്ട് ന​ട​ന്ന അ​റ​സ്​​റ്റി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്വ​യം ര​ക്ഷ​പ്പെ​ടു​ന്ന​തി​നാ​യി അ​തി​നെ ഇ​സ്​​ലാ​മി​​െൻറ പേ​രി​ൽ കെ​ട്ടി​വെ​ക്കു​ന്ന​ത്​ ​പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന്​ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ത്താ​ർ പ​ന്ത​ല്ലൂ​ർ. കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് മാ​വോ​വാ​ദി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പ​റ​യു​ന്ന മു​സ്​​ലിം സം​ഘ​ട​ന​ക​ളു​ടെ പേ​ര് വ്യ​ക്ത​മാ​ക്കാ​ൻ ആ​രോ​പ​ണ​മു​ന്ന​യി​ച്ച സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി ത​യാ​റാ​വ​ണം. അ​തി​നു പ​ക​രം മു​സ്​​ലിം സം​ഘ​ട​ന​ക​ളെ മൊ​ത്ത​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് ശ​രി​യ​ല്ല. മ​ത​നി​യ​മ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​തെ​ങ്കി​ലും തീ​വ്ര​സ്വ​ഭാ​വ​മു​ള്ള​വ​രു​മാ​യു​ള്ള മാ​വോ​വാ​ദി ബ​ന്ധ​ത്തെ മു​സ്​​ലിം​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​പ്പ​റ​യു​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെന്നും സ​ത്താ​ർ പ​ന്ത​ല്ലൂ​ർ പറഞ്ഞു.

ഹിന്ദുത്വശക്തികൾക്ക്​ വഴിമരുന്നിടുന്നു -എസ്​.ഡി.പി.​െഎ
കോ​ഴി​ക്കോ​ട്​: പി​ന്നാ​ക്ക-​ന്യൂ​ന​പ​ക്ഷ സം​ഘ​ടി​ത മു​ന്നേ​റ്റ​ങ്ങ​ളെ പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്തി സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ ഹി​ന്ദു​ത്വ​ശ​ക്തി​ക​ൾ​ക്ക്​ വ​ഴ​ി​മ​രു​ന്നി​ട​ു​
ക​യാ​ണെ​ന്ന്​ എ​സ്.​ഡി.​പി.​െ​എ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. വി​വാ​ദ പ്ര​സ്​​താ​വ​ന​യെ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഉ​ൾ​പ്പെ​െ​ട ബി.​ജെ.​പി നേ​താ​ക്ക​ൾ സ്വാ​ഗ​തം​ചെ​യ്​​ത​ത്​ ഇ​തി​​െൻറ ഫ​ല​മാ​ണ്. ഇ​ത്​ സി.​പി.​എം നി​ല​പാ​ടാ​ണോ എ​ന്ന്​ പാ​ർ​ട്ടി സം​സ്​​ഥാ​ന നേ​തൃ​ത്വം വ്യ​ക്ത​മാ​ക്ക​ണം. പാ​ർ​ട്ടി​ക്കെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ത​ല​യൂ​രു​ക, പാ​ർ​ട്ടി​യി​ലെ ഹി​ന്ദു വ​ർ​ഗീ​യ​വാ​ദി​ക​ളെ തൃ​പ്​​തി​പ്പെ​ടു​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളാ​ണ്​ പ്ര​സ്​​താ​വ​ന​ക്കു പി​ന്നി​ൽ. സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​അ​ബ്​​ദു​ൽ ഹ​മീ​ദ്, സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി മു​സ്​​ത​ഫ കൊ​മ്മേ​രി എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

മുസ്‌ലിംവിരുദ്ധ നിലപാടില്‍ സി.പി.എം
സംഘ്​പരിവാറി​​െൻറ തനിപ്പകർപ്പ്​ –പോപുലർ ഫ്രണ്ട്

കോ​ഴി​ക്കോ​ട്​: മു​സ്‌​ലിം​വി​രു​ദ്ധ നി​ല​പാ​ടു​ക​ളി​ലൂ​ടെ രാ​ഷ്​​ട്രീ​യ നേ​ട്ടം കൊ​യ്യു​ന്ന കാ​ര്യ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ സി.​പി.​എം സം​ഘ്​​പ​രി​വാ​റി​​െൻറ ത​നി​പ്പ​ക​ര്‍പ്പാ​യി മാ​റി​യെ​ന്ന് പോ​പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​അ​ബ്​​ദു​ല്‍ സ​ത്താ​ര്‍ പ​റ​ഞ്ഞു. ഭ​ര​ണ​കൂ​ട​ഭീ​ക​ര​ത​യും ഭ​ര​ണ​പ​രാ​ജ​യ​വും മ​റ​ച്ചു​​വെ​ക്കാ​ന്‍ മു​സ്‌​ലിം തീ​വ്ര​വാ​ദ​മെ​ന്ന് പ​ഴി​പ​റ​യു​ന്ന​ത് പാ​ഴ്‌​വേ​ല​യാ​ണ്. ഇ​ന്ത്യ​യി​ല്‍ സി.​പി.​എം പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ഇ​ട​തു​പ്ര​ത്യ​യ​ശാ​സ്ത്ര അ​ടി​ത്ത​റ​യി​ല്‍നി​ന്നു​ത​ന്നെ​യാ​ണ് മാ​വോ​വാ​ദം പോ​ലു​ള്ള ആ​ശ​യ​ങ്ങ​ള്‍ വ​ള​ര്‍ന്നു വി​ക​സി​ച്ചി​ട്ടു​ള്ള​ത്. സ്വ​ന്തം പ്ര​വ​ര്‍ത്ത​ക​ര്‍ മാ​വോ​വാ​ദ​ത്തി​ലേ​ക്ക് പോ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തു ചെ​റു​ക്കാ​നു​ള്ള ബാ​ധ്യ​ത സി.​പി.​എ​മ്മി​നു​ത​ന്നെ​യാ​ണു​ള്ള​ത് -അ​ദ്ദേ​ഹം വാ​ര്‍ത്ത​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solidaritykerala newsP.mohanan
News Summary - CPM Become RSS Megaphone-Kerala news
Next Story