ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം
text_fieldsതിരുവനന്തപുരം: ഉള്ളൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആക്കുളം പുഷ്പ ഭവനിൽ രഘുനാഥൻ നായർ, ഭാര്യ പുഷ്പ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. മരണ കാരണം വ്യക്തമല്ല.
ഇന്നലെ രാത്രി 10 മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരെയും ദിവസങ്ങളായി കാണാനില്ലായിരുന്നു. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ബന്ധു മെഡിക്കൽ കോളജ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
രഘുനാഥൻ നായർ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. പുഷ്പയുടെ മൃതദേഹം തറയിൽ കിടക്കുകയായിരുന്നു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ദമ്പതികൾക്ക് അയൽക്കാരുമായി അധികം ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രഘുനാഥൻ നായർ ആത്മഹത്യ ചെയ്തതാവാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

