Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ഉരുൾദുരന്തബാധിതർക്കുള്ള കോൺഗ്രസിന്‍റെ ഫണ്ട് ധനലക്ഷ്മി ബാങ്കിലെന്ന് കെ.സി.വേണുഗോപാൽ; ഒടുവിൽ ചോദ്യങ്ങൾക്ക് മറുപടി

text_fields
bookmark_border
KC Venugopal
cancel

കൊച്ചി: വയനാട് ഉൾപൊട്ടൽദുരിതബാധിതർക്കായി കോൺഗ്രസ് പിരിച്ച ഫണ്ട് എവിടെ എന്ന ചോദ്യങ്ങൾക്ക് ഒടുവിൽ മറുപടിയുമായി കോൺഗ്രസ്. ദുരിതബാധിതർക്കിയി പിരിച്ച ഫണ്ടിന്‍റെ അക്കൗണ്ട് തിരുവനന്തപുരത്തെ ധനലക്ഷ്മി ബാങ്കിന്‍റെ ബ്രാഞ്ചിലാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. മീഡിയവൺ 'നയതന്ത്ര'ത്തിലാണ് വെളിപ്പെടുത്തൽ. പിരിഞ്ഞുകിട്ടിയതിനേക്കാൾ കൂടിയ വിലയ്ക്കാണ് ഭൂമി വാങ്ങിയതെന്നും ബാക്കി തുക കെ.പി.സി.സി അക്കൗണ്ടിൽ നിന്ന് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് വയനാട്ടിലേക്ക് പിരിച്ച ഫണ്ട് എവിടെയെന്ന് ചോദ്യം മുഖ്യമന്ത്രി അടക്കമുള്ളവർ ഉന്നയിച്ചിരുന്നു. ഇത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നെങ്കിലും ഇക്കാര്യത്തിൽ ഒരു വ്യക്തത പാർട്ടി വരുത്തിയിരുന്നില്ല. കോൺഗ്രസ് വാഗ്ദാനം ചെയ്ത വീടുകളുടെ നിർമാണ പ്രവൃത്തി ആരംഭിക്കാത്തതും വിമർശനത്തിന് ഇയാക്കിയിരുന്നു. ഇതിനിടെയാണ് കെ.സിയുടെ മറുപടി.

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതര്‍ക്കായി 100 വീടുകൾ നിര്‍മിക്കുമെന്നായിരുന്നു കോൺഗ്രസിന്‍റെ പ്രഖ്യാപനം. ഫെബ്രുവരിയിൽ മേപ്പാടി കുന്നമ്പറ്റയിൽ കോൺഗ്രസ് വാങ്ങിയ സ്ഥലത്ത് രാഹുൽ ഗാന്ധി തറക്കല്ലിട്ടിരുന്നു. കുന്നമ്പറ്റയിൽ പദ്ധതിക്കായി 3.26 ഏക്കർ ഭൂമി രജിസ്റ്റർ ചെയ്തതായി പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. 2.18 ഏക്കർഭൂമികൂടി വാങ്ങിയിട്ടുണ്ട്. മറ്റൊരിടത്ത് അഞ്ചേക്കർ വാങ്ങുന്നതിനായുള്ള ചർച്ചകൾ നടക്കുന്നതായും പ്രിയങ്ക അന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് നിർമാണ പ്രവർത്തനം ആരംഭിക്കാത്തിനെതിരേ ഡി.വൈ.എഫ്.ഐ ക്യാപയിനുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

കോൺഗ്രസ്‌ അക്കൗണ്ട് എവിടെയെന്ന് വെളിപ്പെടുത്താൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചിരുന്നു.''മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ സഹായിക്കാനെന്ന പേരിൽ പിരിച്ച പണമെത്ര? ''എന്‍റെയും കെ.പി.സി.സി. പ്രസിഡന്റിന്റെയും സംയുക്ത അക്കൗണ്ടിലാണ് പണമുള്ളത്'' എന്ന് പ്രതിപക്ഷനേതാവ് പറഞ്ഞിട്ടുണ്ടല്ലോ. എത്ര പണം കൈയിലുണ്ട്? ആ അക്കൗണ്ട് ഏത് ബാങ്കിലാണ്?'' എന്ന് മുഖ്യമന്ത്രി ചോദിച്ചിരുന്നു.

വയനാട് ദുരിതാശ്വാസത്തിനായി പിരിച്ച ഓരോ രൂപയ്ക്കും കൃത്യമായ കണക്കുകൾ സിഎം പൊതുജനങ്ങൾക്ക് മുന്നിൽ വെച്ചിട്ടുണ്ട്. സുതാര്യതയാണ് ഞങ്ങളുടെ ശക്തി. ജനവിശ്വാസമാണ് ഞങ്ങളുടെ മൂലധനമെന്നും പറഞ്ഞ മുഖ്യമന്ത്രി കണക്ക് പൊതുജനത്തിന് മുന്നിൽ വെക്കാൻ കഴിയാത്തവർക്ക് ധാർമികത പറയാൻ അവകാശമില്ലെന്നും പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dhanalakshmi bankwayandLandslideelectionKerala Assembly Election 2026
News Summary - Congress's funds for landslide victims are in Dhanalakshmi Bank, says K.C. Venugopal; Finally answers questions
Next Story