Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെഡിക്കല്‍...

മെഡിക്കല്‍ കോളജിനുള്ളില്‍ മദ്യപാനം പതിവാകുന്നതായി പരാതി

text_fields
bookmark_border
മെഡിക്കല്‍ കോളജിനുള്ളില്‍ മദ്യപാനം പതിവാകുന്നതായി പരാതി
cancel

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ന് സ​മീ​പ​ത്തു​ള്ള സ​ബ് സ്റ്റേ​ഷ​ന്‍ പ​രി​സ​ര​വും അ​തോ​ടു ചേ​ര്‍ന്നു​ള​ള ക​മ്യൂ​ണി​റ്റി ഫാ​ര്‍മ​സി​യു​ടെ പ​രി​സ​ര​വും മ​ദ്യ​പാ​നി​ക​ളു​ടെ പി​ടി​യി​ലെ​ന്ന് ആ​ക്ഷേ​പം.

ഇ​രു​ട്ടു​വീ​ണു ക​ഴി​ഞ്ഞാ​ല്‍ ക​മ്യൂ​ണി​റ്റി ഫാ​ര്‍മ​സി​യു​ടെ വ​ശ​ത്താ​യി പ​ര​സ്യ മ​ദ്യ​പാ​ന​മാ​ണെ​ന്ന് രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ആ​രോ​പി​ക്കു​ന്നു. മ​ദ്യ​ക്കു​പ്പി​ക​ള്‍ വ​ലി​ച്ചെ​റി​ഞ്ഞ് പൊ​ട്ടു​ന്ന​തി​ലൂ​ടെ പ​രി​സ​രം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി മാ​റി​യി​ട്ടു​ണ്ട്.

ജീ​വ​ന​ക്കാ​രു​ടെ​യും രോ​ഗി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ക്ക് പ​രാ​തി​ക​ള്‍ ന​ല്‍കി​യെ​ങ്കി​ലും യാ​തൊ​രു​വി​ധ ന​ട​പ​ടി​യു​മി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ് പ​ക​ല്‍സ​മ​യ​ങ്ങ​ളി​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ലും ഈ ​ഭാ​ഗ​ത്തേ​ക്ക്​ തി​രി​ഞ്ഞു നോ​ക്കാ​റി​ല്ല.

സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്ക്, ന​ഴ്‌​സി​ങ് കോ​ള​ജ്, ലാ​ബു​ക​ള്‍, ഫാ​ര്‍മ​സി, പു​ന​ര്‍ജ​നി എ​ന്നീ സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​ന് സ​മീ​പ​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ മ​ദ്യ​പാ​നം ന​ട​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളും പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Trivandrum medical collegeDrinking alcoholTrivandrum News
News Summary - Complaints that drinking alcohol is common in the trivandrum medical college
Next Story