അനീതി അടിച്ചേൽപിക്കപ്പെടുമ്പോൾ സമുദായം ഭിന്നതകൾ മറന്ന് ഐക്യപ്പെടണം -കാന്തപുരം
text_fieldsജിഫ്രി മുത്തുക്കോയ തങ്ങളും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരും (ഫയൽ ചിത്രം)
നാദാപുരം: നീതിനിഷേധത്തിന്റെ അനീതികൾ സമുദായത്തിന് മേൽ അടിച്ചേൽപിക്കപ്പെടുമ്പോൾ ഭിന്നതകൾ മറന്ന് ഐക്യപ്പെടാൻ സമുദായം തയാറാകണമെന്ന് സുന്നി ജംഇയ്യതുൽ ഉലമ അഖിലേന്ത്യ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. കുമ്മങ്കോട് നിർമിച്ച മസ്ജിദുൽ ഖലീഫ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാബരി മസ്ജിദിന്റെ തകർച്ചയോടെ ആരംഭിച്ച നീതിനിഷേധം ഹിജാബ് വിധിയിലൂടെ പൂർണമായിരിക്കുകയാണ്. ഹിജാബ് വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പേരോട് അബ്ദുറഹ്മാൻ സഖാഫി അധ്യക്ഷതവഹിച്ചു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ സൗഹൃദ സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് അലി ബാഫഖി തങ്ങൾ, ത്വാഹാ തങ്ങൾ സഖാഫി, മുസ്തഫ ഹുദവി ആക്കോട്, സൂപ്പി നരിക്കാട്ടേരി, ഖലീൽ ഹുദവി കാസർകോട്, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി, ഇബ്രാഹിം സഖാഫി കുമ്മോളി തുടങ്ങിയ വിവിധ മത, രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.