Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിശ്വാസികളെ...

വിശ്വാസികളെ മാറ്റിനിർത്തി വർഗീയതയെ തോൽപ്പിക്കാനാവില്ല -എം.വി. ഗോവിന്ദൻ

text_fields
bookmark_border
MV Govindan
cancel
camera_alt

എം.വി. ഗോവിന്ദൻ

തി​രു​വ​ന​ന്ത​പു​രം: വ​ർ​ഗീ​യ​ത​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ വി​ശ്വാ​സി​ക​ളെ​കൂ​ടി മു​ഖ​വി​ല​ക്കെ​ടു​ക്ക​ണ​മെ​ന്നും അ​ല്ലാ​തെ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തെ ചെ​റു​ത്തു​തോ​ൽ​പ്പി​ക്കാ​നാ​വി​ല്ലെ​ന്നും​ ​സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. വി​ശ്വാ​സി​ക​ൾ എ​ന്നു കേ​ൾ​ക്കു​മ്പോ​ൾ​ത​ന്നെ ന​മ്മ​ളി​ൽ ചി​ല​ർ​ക്കെ​ങ്കി​ലും പ്ര​യാ​സം തോ​ന്നി​യേ​ക്കാം. വി​ശ്വാ​സി​ക​ൾ വ​ർ​ഗീ​യ​വാ​ദി​ക​ള​ല്ല. മ​ത​നി​ര​പേ​ക്ഷ ഉ​ള്ള​ട​ക്ക​ത്തോ​ടെ വ​ർ​ഗീ​യ​ത​ക്കെ​തി​രെ നി​ല​പാ​ട്​ സ്വീ​ക​രി​ക്കു​ന്ന​വ​രാ​ണ്​ വി​ശ്വാ​സി​ക​ൾ. എ​ന്നാ​ൽ, വ​ർ​ഗീ​യ​വാ​ദി​ക​ൾ വി​ശ്വാ​സി​ക​ളു​മ​ല്ല. വി​ശ്വാ​സം ഒ​രു ഉ​പ​ക​ര​ണ​മാ​യും ആ​യു​ധ​മാ​യും കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രാ​ണ് അ​വ​രെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ​​കെ.​ജി.​ഒ.​എ വ​ജ്ര​ജൂ​ബി​ലി സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള യാ​ത്ര​യ​യ​പ്പ്​ സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ർ​ഗീ​യ​ത​യെ ​പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ ആ​​രെ​യാ​ണ്,​ എ​വി​ടെ​യാ​ണ്​ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​ത്​ എ​ന്ന​തി​ൽ വ്യ​ക്​​ത​ത വേ​ണം. വ​ർ​ഗീ​യ​ത മു​റ്റി​നി​ൽ​ക്കു​ന്ന സ​മൂ​ഹ​ത്തി​ൽ വി​ശ്വാ​സി​ക​ൾ​ക്ക്​ ച​രി​ത്ര​പ്ര​ധാ​ന​മാ​യ ദൗ​ത്യം നി​ർ​വ​ഹി​ക്കാ​നു​ണ്ട്. ക​മ്യൂ​ണി​സ്റ്റു​ക​ളും യു​ക്​​തി​വാ​ദി​ക​ളും മാ​ത്ര​മ​ല്ല, വ​ർ​ഗീ​യ​ത​ക്കെ​തി​രാ​യ വി​ശാ​ല ഐ​ക്യ​പ്ര​സ്​​ഥാ​ന​ത്തി​ൽ വി​ശ്വാ​സി​ക​ളെ​കൂ​ടി ഉ​ൾ​ക്കൊ​ള്ളി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന്‍റെ അ​പ​ക​ട​ത്തെ പ്ര​തി​രോ​ധി​ക്കാ​നാ​വി​ല്ല.

സ​ങ്കീ​ർ​ണ​മാ​യ കാ​ല​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ ല​ളി​ത​മാ​യ മാ​ർ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ല. സ​ങ്കീ​ർ​ണ​മാ​യ സാ​ഹ​ച​ര്യ​ത്തെ സ​ങ്കീ​ർ​ണ​മാ​യ പോം​വ​ഴി​ക​ളി​ലൂ​ടെ മാ​​ത്ര​മേ നേ​രി​ടാ​ൻ ക​ഴി​യൂ. ഒ​രു​ഭാ​ഗ​ത്ത്​ ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത​യും അ​തി​നെ പ്ര​തി​രോ​ധി​ക്കാ​നെ​ന്ന പേ​രി​ൽ മ​റു​ഭാ​ഗ​ത്ത്​ ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യും പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. സ്വ​ത്വ രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ വെ​ള്ളം ക​ട​ക്കാ​ത്ത അ​റ​ക​ളാ​യി ഓ​രോ സ്വ​ത്വ വി​ഭാ​ഗ​ങ്ങ​ളെ​യും മാ​റ്റു​ക​യും പി​ന്നീ​ട്​ അ​വ​യെ​യെ​ല്ലാം വ​ർ​ഗീ​യ​വ​ത്​​ക​രി​ക്കു​ക​യു​മാ​ണ്​ ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത​യും ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യും ചെ​യ്യു​ന്ന​തെ​ന്നും അ​​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കെ.​ജി.​ഒ.​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എം.​എ​ൻ. ശ​ര​ത്ച​ന്ദ്ര​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മുൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ശി​വ​കു​മാ​ർ, മു​ൻ സ്പീ​ക്ക​ർ എം. ​വി​ജ​യ​കു​മാ​ർ, ഡോ. ​എ​സ്.​ആ​ർ. മോ​ഹ​ന​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV GovindanelectionCPM
News Summary - Communalism cannot be defeated by keeping believers away: M.V. Govindan
Next Story