Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ട് ഗോളിന്...

രണ്ട് ഗോളിന് പിന്നിൽനിന്ന് തിരിച്ചുവന്നത് പാഠമാകണം; അർജന്റീനയെ കണ്ടുപഠിക്കാൻ നേതാക്കളോട് എം.എ. ബേബി

text_fields
bookmark_border
രണ്ട് ഗോളിന് പിന്നിൽനിന്ന് തിരിച്ചുവന്നത് പാഠമാകണം; അർജന്റീനയെ കണ്ടുപഠിക്കാൻ നേതാക്കളോട് എം.എ. ബേബി
cancel

ന്യൂഡൽഹി: മറ്റ് നേതാക്കൾക്കൊപ്പം ലോകകപ്പ് കളികൾ കണ്ട ശേഷം അർജന്റീനയിൽനിന്ന് പാഠമുൾക്കൊണ്ട് തിരുത്തിയും കുറവുകൾ പരിഹരിച്ചും ഒരുമ നിലനിർത്തിയും മുന്നോട്ടുപോകണമെന്ന് കേരളത്തിലെ സി.പി.എം നേതാക്കൾക്ക് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ ഉപദേശം.

ലോകകപ്പ് ഫുട്ബാളിൽ പുലർച്ചയും രാവിലെയുമായി നടന്ന രണ്ട് ക്വാർട്ടൽ ഫൈനൽ മത്സരങ്ങളും സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്ന ഹാളിലിരുന്നാണ് എം.എ. ബേബി അടക്കമുള്ളവർ വലിയ സ്ക്രീനിൽ കണ്ടത്. അർജന്റീന കഴിഞ്ഞ മത്സരത്തിൽ രണ്ട് ഗോളിന് പിന്നിൽനിന്ന് തിരിച്ചുവന്നത് പാഠമാകണം. പന്ത് പാസ് ചെയ്തു കളിക്കേണ്ട സമയത്ത് അതുണ്ടാകണം.

കൂട്ടായ്മയുണ്ടെങ്കിലേ തിരിച്ചുവരാനാകൂ. കളിക്കളത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ചത് പോലെ ഒത്തൊരുമയോടെ നീങ്ങിയാൽ നേട്ടമുണ്ടാക്കാമെന്ന് ബേബി പറഞ്ഞു. എല്ലാവരുടെയും കഴിവുകൾ പ്രയോജനപ്പെടുത്തിയും എല്ലാവരുടെയും ബലഹീനതകൾ തിരുത്തിയും നീങ്ങുകയാണെങ്കിൽ വ്യക്തിജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലുമൊക്കെ നമുക്ക് മുന്നോട്ട് പോകാൻ കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MA BabypinarayiCPM central committeekerala politcsCPM Leaderscritism
News Summary - Coming back from two goals behind should be a lesson; M.A. Baby tells leaders to watch Argentina and learn
Next Story