Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രൈസ്തവർ വിദേശ...

ക്രൈസ്തവർ വിദേശ സഹായത്തിനായി യാചിക്കുന്നവരല്ല; സാമ്പത്തികമായി ശക്തരെന്ന് എറണാകുളം എൻ.ഡി.എ സ്ഥാനാർഥി

text_fields
bookmark_border
ക്രൈസ്തവർ വിദേശ സഹായത്തിനായി യാചിക്കുന്നവരല്ല; സാമ്പത്തികമായി ശക്തരെന്ന് എറണാകുളം എൻ.ഡി.എ സ്ഥാനാർഥി
cancel

കൊച്ചി: ക്രൈസ്തവർ വിദേശ സഹായത്തിനായി യാചിക്കുന്നവരല്ല സാമ്പത്തികമായി ശക്തരെന്ന് എറണാകുളം എൻ.ഡി.എ സ്ഥാനാർഥി എറണാകുളം എൻ.ഡി.എ സ്ഥാനാർഥി ശിവശങ്കർ. സഭകളും വിശ്വാസികളും സാമ്പത്തികമായി ഉന്നത നിലവാരം പുലർത്തുന്നവരാണെന്നും അന്താരാഷ്ട്ര സംഘടനകളുടെ സഹായം അവർക്ക് ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ ഇലക്ഷൻ മുന്നിൽ നിൽക്കുന്ന സാഹചര‍്യത്തിൽ കേന്ദ്ര സർക്കാരിന്റെ എഫ്.സി.ആർ.എ നിയമഭേദഗതികൾ കേരളത്തിൽ വലിയ തോതിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിമാറാതെ ബി.ജെ.പി മയപ്പെടുത്തി നിർത്തിയിരുന്ന സാഹചര്യത്തിലാണ് ശിവശങ്കരന്റെ ഈ പരാമർശങ്ങൾ എന്നത് ശ്രദ്ധേയമാണ്. ക്രിസ്ത്യൻ വിഭാഗങ്ങൾ വിദേശ സഹായത്തിന് കാത്തുനിൽക്കുന്നവരാണെന്ന തരത്തിൽ ചില കേന്ദ്രങ്ങളിൽ നിന്ന് നടത്തുന്ന പ്രചാരണങ്ങളിൽ യാഥാർത്ഥ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സമൂഹം സാമ്പത്തികമായി ഏറെ ശക്തമാണ്.

ഏതെങ്കിലും തരത്തിലുള്ള വിദേശ ഏജൻസികളുടെയോ സംഘടനകളുടെയോ സഹായം അവർക്ക് ആവശ്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. സഭയ്ക്കുള്ളിൽ ആരെങ്കിലും ദരിദ്രരായി ഉണ്ടെങ്കിൽ അവരെ പരസ്പരം സഹായിക്കാനും താങ്ങാനുമുള്ള ശേഷി ആ സമൂഹത്തിനുണ്ട് എന്നും ശിവശങ്കർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electionKeralaBJP
News Summary - Christians are not begging for foreign aid; they are financially strong, says NDA candidate
Next Story