Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലപ്പെട്ട ചിന്നമ്മയുടെ ഭർത്താവ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ

text_fields
bookmark_border
കൊല്ലപ്പെട്ട ചിന്നമ്മയുടെ ഭർത്താവ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ
cancel

കട്ടപ്പന: കൊച്ചുതോവാളയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ചിന്നമ്മയുടെ ഭർത്താവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊച്ചുപുരയ്ക്കൽ ജോർജിനെയാണ് (68) കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ചനിലയിൽ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരമെന്ന് കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോൻ പറഞ്ഞു. രണ്ട് ദിവസമായി ജോർജിനെ കാണാനില്ലെന്ന സഹോദരൻ മാണിയുടെ പരാതിയെ തുടർന്നാണ് കട്ടപ്പന പൊലീസ് തിങ്കളാഴ്ച രാവിലെ ബന്ധുക്കളെയും കൂട്ടി വീട്ടിലെത്തുന്നത്. കതക് ബലമായി തുറന്ന് ഉള്ളിൽ പ്രവേശിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ആലപ്പുഴയിലെ ധ്യാന കേന്ദ്രത്തിൽ പോകുമെന്ന് മകളോട് വെള്ളിയാഴ്ച പറഞ്ഞിരുന്നതിനാൽ അന്വേഷിച്ചിരുന്നില്ല. ഞായറാഴ്ച രാവിലെയും ജോർജിനെ കാണാതെ വന്നതോടെയാണ് സഹോദരൻ പി.കെ. മാണി കട്ടപ്പന പൊലീസിൽ പരാതി നൽകുന്നത്.

2021 ഏപ്രിൽ എട്ടിന് പുലർച്ചയാണ് കിടപ്പ് മുറിയിൽ ജോർജിന്‍റെ ഭാര്യ ചിന്നമ്മയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം കൊലപാതകമാണെന്ന് വ്യക്തമായിരുന്നു. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഭർത്താവും ചിന്നമ്മയും മാത്രമാണ് സംഭവദിവസം വീട്ടിൽ ഉണ്ടായിരുന്നത്. ജോർജിനെ ചോദ്യം ചെയ്യുകയും നുണ പരിശോധനക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chinnamma's husband was found dead inside the house
Next Story