കെ.സി വേണുഗോപാലിനെ സന്ദർശിച്ച് മുഖ‍്യമന്ത്രി വി.ഡി സതീശന്‍
text_fieldsന്യൂഡൽഹി: ഹൈക്കമാന്‍റ് നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കായി ഡൽഹിയിലെത്തിയ മുഖ‍്യമന്ത്രി വി.ഡി സതീശന്‍ കെ.സി വേണുഗോപാലിനെ സന്ദർശിച്ചു. അദ്ദേഹത്തിന്‍റെ വസതിയിലെത്തിയ മുഖ‍്യമന്ത്രിയെ പുറത്തിറങ്ങി കെ.സി വേണുഗോപാൽ സ്വീകരിക്കുകയായിരുന്നു. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമായ കൂടികാഴ്ചയാണിത്. കെ.പി.സി.സി അധ‍്യക്ഷസ്ഥാനമടക്കമുള്ള നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില സുപ്രധാന തീരുമാനങ്ങൾ വരാന്‍ പോകുന്നതിന് മുമ്പാണ് ഇരുവരും തമ്മിലുള്ള കൂടികാഴ്ച. യോഗത്തിന് ശേഷം മുഖ‍്യമന്ത്രി കോൺഗ്രസ് ദേശീയ അധ‍്യക്ഷന്‍ മല്ലികാർജുന്‍ ഖർഗെയുമായി കൂടികാഴ്ച നടത്തും. രാവിലെ 11:30ക്കാണ് രാഹുൽഗാന്ധിയടക്കമുള്ള നേതാക്കളുമായി കൂടി കാഴ്ച നടത്തുന്നത്
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

