Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണക്കടത്ത് കേസിൽ...

സ്വർണക്കടത്ത് കേസിൽ കുറ്റപത്രം സമർപ്പിച്ചു; സന്ദീപ് നായർ മാപ്പുസാക്ഷി

text_fields
bookmark_border
സ്വർണക്കടത്ത് കേസിൽ കുറ്റപത്രം സമർപ്പിച്ചു; സന്ദീപ് നായർ മാപ്പുസാക്ഷി
cancel

കൊച്ചി: സ്വർണ്ണക്കടത്ത് കേസില്‍ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ്, സരിത് അടക്കമുള്ള 20 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. യു.എ.പി.എയിലെ16,17,18 വകുപ്പുകൾ ആണ് പ്രതികൾക്കെതിരെ ചുമത്തിയത്. കേസിലെ തീവ്രവാദ ബന്ധമാണ് എൻ.ഐ.എ അന്വേഷിച്ചത്.

അതേസമയം, കേസില്‍ സന്ദീപ് നായരെ അന്വേഷണ സംഘം മാപ്പു സാക്ഷിയാക്കിയിട്ടുണ്ട്. കേസിൽ ആദ്യ അറസ്റ്റ് നടന്ന് 180 ദിവസം ആകുന്നതിന് മുൻപാണ് കുറ്റപത്രം നൽകുന്നത്. ഇതോടെ പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിനുള്ള അർഹത നഷ്ടപ്പെടും.

Show Full Article
TAGS:trivandrum gold smuggling swapna suresh sarith 
News Summary - Chargesheet filed in gold smuggling case; Sandeep Nair apologizes
Next Story