Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊന്നാനിയിൽ മൂന്ന് പോസ്റ്റ് ഓഫിസുകൾ പൂട്ടാൻ കേന്ദ്രനീക്കം

text_fields
bookmark_border
ഈശ്വരമംഗലം, ബിയ്യം, കടവനാട് പോസ്റ്റ് ഓഫിസുകൾ അടച്ചുപൂട്ടാനാണ് നിർദേശം
പൊന്നാനിയിൽ മൂന്ന് പോസ്റ്റ് ഓഫിസുകൾ പൂട്ടാൻ കേന്ദ്രനീക്കം
cancel

പൊന്നാനി: പൊന്നാനി നഗരസഭ പരിധിയിലെ മൂന്ന് ബ്രാഞ്ച് പോസ്റ്റ് ഓഫിസുകൾ അടച്ചുപൂട്ടാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഈശ്വരമംഗലം, ബിയ്യം, കടവനാട് പോസ്റ്റ് ഓഫിസുകളാണ് അടച്ചുപൂട്ടൽ നടപടികളുടെ ഭാഗമായി ഉൾപ്പെട്ടിരിക്കുന്നത്. നഗരപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളുടെ പ്രവർത്തനം പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര തപാൽ വകുപ്പിന്റെ തീരുമാനം.

എന്നാൽ, നഗരസഭാ പരിധിയിലാണെന്ന ഒറ്റക്കാരണത്താൽ ഗ്രാമീണ സ്വഭാവം നിലനിൽക്കുന്ന മേഖലകളിലെ പോസ്റ്റ് ഓഫിസുകൾ അടച്ചുപൂട്ടാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് നാട്ടുകാരുടെ ആരോപണം. പോസ്റ്റ് ഓഫിസുകൾ അടച്ചുപൂട്ടുന്നതോടെ പ്രദേശത്തെ സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും ചെറുകിട വ്യാപാരികൾക്കും വിവിധ തപാൽ സേവനങ്ങളെ ആശ്രയിക്കുന്നവർക്കും ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

നഗരസഭയുടെ ഭാഗമാണെങ്കിലും അടിസ്ഥാന സൗകര്യങ്ങളിലും ജനജീവിതത്തിലും ഗ്രാമീണ മേഖലകളുടെ സ്വഭാവം നിലനിൽക്കുന്ന പ്രദേശങ്ങളാണ് ഈശ്വരമംഗലം, ബിയ്യം, കടവനാട് . പ്രദേശത്തെ ജനസംഖ്യ, ജനങ്ങളുടെ യാത്രാസൗകര്യം, പോസ്റ്റ് ഓഫിസുകളെ ആശ്രയിക്കുന്നവരുടെ എണ്ണം, മറ്റ് തപാൽ ഓഫിസുകളിലേക്കുള്ള ദൂരം തുടങ്ങിയ കാര്യങ്ങളിൽ സമഗ്രമായ പ്രായോഗിക പഠനം നടത്താതെയാണ് തീരുമാനമെടുത്തിരിക്കുന്നതെന്നാണ് വിമർശനം. നഗരസഭാ പരിധിയിലെ പ്രദേശങ്ങളെല്ലാം ഒരേ മാനദണ്ഡത്തിൽ ഉൾപ്പെടുത്തി മേഖലകളിലെ പോസ്റ്റ് ഓഫിസുകൾ അടച്ചുപൂട്ടുന്നത് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുമെന്നാണ് നാട്ടുകാരുടെ വാദം.

കേന്ദ്ര തപാൽ വകുപ്പിന്റെ പുനഃപരിശോധനാ നടപടികളുടെ ഭാഗമായി രാജ്യത്താകെ 2,641 പോസ്റ്റ് ഓഫിസുകൾ അടച്ചുപൂട്ടൽ നടപടികളുടെ പരിധിയിൽ വരുന്നത്. ഇതിൽ കേരളത്തിലെ 335 പോസ്റ്റ് ഓഫിസുകളും ഉൾപ്പെടുന്നു. സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിലെ തപാൽ സേവന ശൃംഖലയെ ബാധിക്കുന്ന സാഹചര്യത്തിൽ പൊന്നാനി നഗരസഭയിലെ മൂന്ന് പോസ്റ്റ് ഓഫിസുകളും അടച്ചുപൂട്ടൽ പട്ടികയിൽ ഉൾപ്പെട്ടത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

ജോലിഭാരം, കച്ചവട സാധ്യതകൾ, ജനസംഖ്യാ മാനദണ്ഡം, യാത്രാസൗകര്യം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പോസ്റ്റ് ഓഫിസുകളുടെ പ്രവർത്തനം പുനഃപരിശോധിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് സൂചന. എന്നാൽ, ഈ മാനദണ്ഡങ്ങൾ പ്രാദേശിക സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്താതെയെന്നാണ് ആക്ഷേപം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Centre Moves to Shut Three Post Offices in Ponnani
Next Story