Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെക്രട്ടറിയേറ്റിലെ...

സെക്രട്ടറിയേറ്റിലെ ദൃശ്യങ്ങൾ എൻ.ഐ.എക്ക്​ നൽകുന്നത്​ ചെലവേറിയ കാര്യമെന്ന്​ പൊതുഭരണ വകുപ്പ്​

text_fields
bookmark_border
സെക്രട്ടറിയേറ്റിലെ ദൃശ്യങ്ങൾ എൻ.ഐ.എക്ക്​ നൽകുന്നത്​ ചെലവേറിയ കാര്യമെന്ന്​ പൊതുഭരണ വകുപ്പ്​
cancel

തിരുവനന്തപുരം: സെക്ര​ട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ എൻ.ഐ.ക്ക്​ നൽകാമെന്ന മുൻ തീരുമാനത്തിൽ നിന്ന്​ പിൻമാറി ​പൊതുഭരണ വകുപ്പ്​. സി.സി.ടി.വി ദൃശ്യങ്ങൾ എൻ.ഐ.എക്ക്​ നൽകുന്നത്​ ചെലവേറിയ കാര്യമാണെന്നും അതിനാൽ ദൃശ്യങ്ങൾ ഇപ്പോൾ നൽകേണ്ടതില്ലെന്നുമാണ്​ വകുപ്പി​െൻറ പുതിയ തീരുമാനമെന്ന്​ 'മീഡിയ വൺ' റി​േപാർട്ട്​ ചെയ്​തു. ദൃശ്യങ്ങൾ മാറ്റുന്നതിനായി 400 ടി.ബിയുടെ രണ്ട്​ ഹാർഡ്​ ഡിസ്​ക്കുകൾ വേണം. അതിന്​​ 1,40,00000 രൂപ ചെലവു വരുമെന്നും ചൂണ്ടിക്കാട്ടിയാണ്​ പൊതുഭരണ വകുപ്പി​െൻറ മലക്കം മറിയൽ.

സ്വർണക്കടത്ത്​ കേസിൽ സെക്ര​ട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ നിർണായകമാണെന്ന വിലയിരുത്തലിലാണ്​ എൻ.ഐ.എ ദൃശ്യങ്ങൾ ലഭിക്കാനായി ശ്രമം നടത്തുന്നത്​. ഒരു വർഷത്തെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട്​ പൊതുഭരണ വകുപ്പിലെ ഹൗസ്​ കീപ്പിങ്​ വിഭാഗവുമായി എൻ.ഐ.എ ബന്ധപ്പെട്ടു. തുടർന്ന്​ 24 മണിക്കൂറും പ്രവർത്തിച്ച 82 കാമറകളിൽ പതിഞ്ഞ ഒരു വർഷ​ത്തെ ദൃശ്യങ്ങൾ എൻ.ഐ.എക്ക്​ നൽകാമെന്ന് പൊതുഭരണ വകുപ്പ്​ ​ അറിയിച്ചിരുന്നു.

എന്നാൽ ദിവസങ്ങൾ കഴിഞ്ഞതോടെ വകുപ്പ്​ നിലപാട്​ മാറ്റി. എൻ.ഐ.എ ആവശ്യപ്പെട്ട ദൃശ്യങ്ങൾ ഏകദേശം 800 ടെറാബൈറ്റ്​ വരും. ഇത്​ ശേഖരിക്കാൻ 400 ടി.ബിയു​െട രണ്ട്​ ഹാർഡ്​ ഡിസ്​ക്​ ആവശ്യമാണ്​. ഇത്​ വിദേശത്തു നിന്ന്​ ഇറക്കുമതി ചെയ്യേണ്ടതുണ്ട്​. അതിനായി ഏകദേശം ഒരു കോടി നാൽപത്​ ലക്ഷം രൂപ ചെലവ്​ വരും. ഈ തുക ആര്​ വഹിക്കുമെന്നാണ്​ പൊതു ഭരണ വകുപ്പ്​ ചോദിക്കുന്നത്​. അതിനാൽ തൽക്കാലം ദൃശ്യങ്ങൾ കൈമാറേ​ണ്ടെന്നാണ്​ വകുപ്പ്​ തീരുമാനിച്ചിരിക്കുന്നത്​.

എൻ.ഐ.എക്ക്​ ആവശ്യമുള്ളപ്പോൾ സ്​റ്റോർ റൂമിൽ കയറി ദൃശ്യങ്ങൾ പരിശോധിക്കാമെന്നാണ്​ വകുപ്പി​െൻറ നിലപാട്​​. അതേസമയം, 400 ടി.ബിയു​െട രണ്ട്​ ഹാർഡ്​ ഡിസ്​കുകൾക്ക്​ പകരം അതിൽ കുറഞ്ഞ അളവിൽ വിവരം ശേഖരിച്ചു വെക്കാൻ സാധിക്കുന്ന കുറച്ചധികം ഹാർഡ്​ ഡിസ്​കുകളിൽ ദൃശ്യം ശേഖരിക്കാ​മല്ലോ എന്ന്​ ഐ.ടി വിദഗ്​ദർ ​അഭിപ്രായപ്പെടുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala secretariatCCTV FootageTRIVANDRUM GOLD SMUGGLINGnia
Next Story