കോവിഡ്: വിലക്ക് ലംഘിച്ച് കൂട്ട പ്രാർത്ഥന; കേസെടുത്തു
text_fieldsപൊന്നാനി: കോവിഡ്-19 വൈറസ് ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ച് സ്വലാത്ത് വാ ര്‍ഷികം സംഘടിപ്പിച്ചവര്‍ക്കെതിരെ പൊന്നാനി പോലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി 10 ഓടെയാണ് പുതുപൊന്നാനി തര്‍ബ ിയത്തുല്‍ ഇസ്ലാമിക് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സ്വകാര്യ സംഘടനയുടെ നേതൃത്വത്തില്‍ സ്വലാത്ത് സംഘടിപ്പിച്ചത്. സ്ത്രീകളെയും കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തിയ സ്വലാത്തില്‍ ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് എത്തിയവരും പങ്കെടുത്തിരുന്നു.
പരാതിയെ തുടര്‍ന്ന് പൊന്നാനി പൊലീസ് സ്ഥലത്തെത്തി നടത്തിപ്പുകാര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
ജില്ലയിലടക്കം കോവിഡ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാതലത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും എല്ലാ പൊതുപരിപാടികളും സ്വകാര്യ ചടങ്ങുകളും മാറ്റിവെക്കണമെന്നുമുള്ള ജില്ലാ ഭരണകൂടത്തിന്‍റേയും നഗരസഭയുടെയും നിര്‍ദേശങ്ങള്‍ ലംഘിച്ച് രോഗം പടരാന്‍ സാധ്യതയുള്ള രീതിയില്‍ നൂറ് കണക്കിന് ആളുകളെ പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊന്നാനി സി.ഐ സണ്ണി ചാക്കോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
