Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീടിനു മുകളിലേക്ക് കാർ മറിഞ്ഞ് അപകടം

text_fields
bookmark_border
വീടിനു മുകളിലേക്ക് കാർ മറിഞ്ഞ് അപകടം
cancel
camera_alt

കു​മ​ളി ഒ​ന്നാം മൈ​ലി​ൽ വീ​ടി​നു മു​ക​ളി​ലേ​ക്ക് വീ​ണ കാ​ർ

കുമളി: നിയന്ത്രണംവിട്ട വാഹനം വീടിനു മുകളിലേക്ക് വീണ് വീട്ടമ്മക്ക് തലക്ക് പരിക്കേറ്റു. തലനാരിഴക്ക് വൻ അപകടം ഒഴിവായതിന്റെ ആശ്വാസത്തിലാണ് വീട്ടുകാരും നാട്ടുകാരും.

കുമളി ഒന്നാം മൈലിൽ ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. കുമളി ചെല്ലാർകോവിൽ സ്വദേശി സിജോ കാർ തിരിക്കുന്നതിനിടെ അബദ്ധത്തിൽ ബ്രേക്കിന് പകരം ആക്സിലേറ്ററിൽ കാൽ പതിച്ചാണ് അപകടം.

മുന്നോട്ടുനീങ്ങിയ കാർ റോഡിന് താഴെയുള്ള വീടിനു മുകളിലേക്ക് പതിച്ചു. വീടിനു പിന്നിലെ ഷീറ്റിട്ട ചായ്പ്പിലേക്കാണ് കാർ വീണത്. അപകടത്തിൽ, വീട്ടമ്മയായ കിഴക്കേ ഞാറാട്ട് മോളി (62)ക്കാണ് തലക്ക് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

വീട്ടിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെ മറ്റുള്ളവർ അപകടത്തിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം ഓടിച്ചിരുന്ന സിജോക്ക് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ പരിക്കേറ്റില്ല. അപകടത്തിൽപ്പെട്ട വാഹനം ഉയർത്തുന്നതിനായി അഗ്നിരക്ഷസേനയുടെ സഹായം തേടിയിട്ടുണ്ട്. കുമളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Car Plunges Onto House After Overturning
Next Story