Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കൂട്ടറിൽനിന്ന്​...

സ്കൂട്ടറിൽനിന്ന്​ തെറിച്ചുവീണയാളുടെ ശരീരത്തിൽ കാർ കയറി

text_fields
bookmark_border
car hit the body of the victim who fell from the scooter
cancel
camera_alt

അ​പ​ക​ട​ത്തി​െൻറ വി​ഡി​യോ ദൃ​ശ്യം

കോ​ട്ട​ക്ക​ൽ: ദേ​ശീ​യ​പാ​ത​യി​ൽ സ്കൂ​ട്ട​റി​ൽ​നി​ന്ന്​ വീ​ണ​യാ​ളു​ടെ ശ​രീ​ര​ത്തി​ൽ കാ​ർ ക​യ​റി​യി​റ​ങ്ങി. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ ര​ണ്ട​ത്താ​ണി​ക്കും പു​ത്ത​ന​ത്താ​ണി​ക്കു​മി​ട​യി​ൽ പൂ​വ്വ​ൻ​ചി​ന​യി​ലാ​ണ് സം​ഭ​വം. പു​ത്ത​ന​ത്താ​ണി ചു​ങ്കം ക​രി​ങ്ക​പ്പാ​റ മു​ഹ​മ്മ​ദ് കു​ട്ടി​യു​ടെ മ​ക​ൻ റ​ഷീ​ദാ​ണ്​ (48) അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

പു​ത്ത​ന​ത്താ​ണി​യി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ റ​ഷീ​ദ് സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ട്ട് റോ​ഡി​ന് മ​ധ്യേ മ​റി​യു​ക​യാ​യി​രു​ന്നു. തെ​റി​ച്ചു​വീ​ണ ഇ​ദ്ദേ​ഹ​ത്തി​െൻറ ശ​രീ​ര​ത്തി​ൽ എ​തി​രെ​വ​ന്ന കാ​ർ ക​യ​റി​യി​റ​ങ്ങി. കൈ​കാ​ലു​ക​ൾ​ക്കും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റ​ഷീ​ദി​നെ ച​ങ്കു​വെ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം കോ​ഴി​ക്കോ​​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പു​ത്ത​ന​ത്താ​ണി​യി​ലെ മൊ​ബൈ​ൽ ഷോ​പ് ഉ​ട​മ​യാ​ണ് റ​ഷീ​ദ്. കാ​ടാ​മ്പു​ഴ പൊ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scootercaraccidenthit
News Summary - car hit the body of the victim who fell from the scooter
Next Story