Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാ​ല​ക്കാ​ട്...

പാ​ല​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വീ​ണ്ടും വ​ൻ ക​ഞ്ചാ​വ് വേ​ട്ട

text_fields
bookmark_border
cannabis
cancel
camera_alt

representational image 

പാ​ല​ക്കാ​ട്: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ര​ണ്ടു ബാ​ഗു​ക​ളി​ലാ​യി 14 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് ഏ​ഴ് ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന ക​ഞ്ചാ​വ് പ്ലാ​റ്റ്ഫോം ന​മ്പ​ർ മൂ​ന്നി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത​ത്. പ​രി​ശോ​ധ​ന​ക​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ യാ​ത്ര​ക്കാ​രു​ടെ ഇ​രി​പ്പി​ട​ത്തി​ന​ടി​യി​ൽ ഉ​പേ​ക്ഷി​ച്ച് ക​ട​ന്ന​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു.

ക​ഞ്ചാ​വ് എ​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി എ​ക്സൈ​സ് ആ​ർ.​പി.​എ​ഫ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. എ​ക്സൈ​സ് കേ​സെ​ടു​ത്തു. ഒ​രാ​ഴ്ച​ക്കി​ടെ 60 കി​ലോ​യോ​ളം ക​ഞ്ചാ​വും നാ​ലു പ്ര​തി​ക​ളെ​യും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ​രി​ശോ​ധ​ന​ക്കി​ടെ പി​ടി​കൂ​ടി​യി​രു​ന്നു.

ആ​ർ.​പി.​എ​ഫ് കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം പാ​ല​ക്കാ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. കേ​ശ​വ​ദാ​സ്, എ​ക്സൈ​സ് സി.​ഐ എ. ​ശ്രീ​ധ​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ആ​ർ.​പി.​എ​ഫ് കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം എ​സ്.​ഐ​മാ​രാ​യ എ.​പി. ദീ​പ​ക്, എ.​പി. അ​ജി​ത്ത് അ​ശോ​ക്, എ.​എ​സ്.​ഐ കെ.​എം. ഷി​ജു, ഹെ​ഡ്കോ​ൺ​സ്റ്റ​ബി​ൾ എ​ൻ. അ​ശോ​ക്, എ​ക്സൈ​സ് പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ​മാ​രാ​യ എം.​എ​ൻ. സു​രേ​ഷ്ബാ​ബു, എം. ​സു​രേ​ഷ് കു​മാ​ർ, അ​രു​ൺ കു​മാ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsPalakkad NewsCannabisPalakkad Railway Station
News Summary - Cannabis hunt again at Palakkad railway station
Next Story